മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചെമ്പൻ വിനോദ് ജോസ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ കടന്നു കൂടിയ താരമാണ് അദ്ദേഹം.അഭിനയത്തിന് പുറമെ നിർമ്മാതാവായും തിരക്കഥാകൃത്തായും ചെമ്പൻ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നായകൻ എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പൻ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കോമഡി വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും വില്ലൻ വേഷങ്ങളും എല്ലാം തന്റെ കൈകളിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.
ഇന്ന് ചെമ്പൻ വിനോദിന്റെ 48ാം ജന്മദിനമാണ്. ചെമ്പൻ വിനോദിന് ആശംസയുമായി ഭാര്യ മറിയം പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. “ജന്മദിനാശംസകൾ ബേബി” എന്നാണ് ചെമ്പനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മറിയം കുറിച്ചിരിക്കുന്നത്. 2020ലാണ് ചെമ്പൻ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. ഇവരുടെ വിവാഹ സമയത്ത് പ്രായത്തിന്റെ പേരിൽ ഇരുവരും ഏറെ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു.
2020ലാണ് താരം രണ്ടാമതും വിവാഹിതനായത്. അന്ന് അത് വലിയ മാധ്യമ ശ്രദ്ധ നേടിയ ഒന്നായിരുന്നു. കോട്ടയം സ്വദേശിനിയായ മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് വിവാഹം ചെയ്തത്. അന്ന് ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹം എന്നതിന്റെ പേരിൽ മാത്രമല്ല വിനോദും ഭാര്യ മറിയവും തമ്മിലുള്ള പതിനെട്ട് വയസ് പ്രായ വ്യത്യാസവുമാണ് ഇരുവരുടേയും വിവാഹം വാർത്തകളിൽ നിറയാൻ കാരണമായത്.
ചെമ്പൻ വിനോദിനോ ഭാര്യ മറിയത്തിനോ ഇല്ലാത്ത പ്രശ്നം ആയിരുന്നു ആരാധകർ എല്ലാവകാശപ്പെടുന്നവരിൽ പലർക്കും ഉണ്ടായിരുന്നത്. പതിനേഴു വയസ്സിന്റെ വ്യത്യാസം ഉണ്ട് എന്നതോ പ്രായം കൂടി പോയി എന്നതോ ഒന്നും തന്റെ സങ്കൽപ്പത്തിൽ ഉണ്ടായിരുന്ന ആൾക്ക് വേണ്ട എല്ലാ ഗുണഗണങ്ങളും ഉള്ള വിനോദിനെ വിട്ടുകളയാൻ ഉള്ള കാരണം ആയിരുന്നില്ല എന്നായിരുന്നു ഇവരുടെ വിവാഹ സമയത്ത് മറിയം പറഞ്ഞത്.
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…