മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ചെമ്പൻ വിനോദ് ജോസ്. നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ കടന്നു കൂടിയ താരമാണ് അദ്ദേഹം.അഭിനയത്തിന് പുറമെ നിർമ്മാതാവായും തിരക്കഥാകൃത്തായും ചെമ്പൻ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നായകൻ എന്ന ചിത്രത്തിലൂടെയായിരുന്നു ചെമ്പൻ വിനോദ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കോമഡി വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും വില്ലൻ വേഷങ്ങളും എല്ലാം തന്റെ കൈകളിൽ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.
2020ലാണ് താരം രണ്ടാമതും വിവാഹിതനായത്. അന്ന് അത് വലിയ മാധ്യമ ശ്രദ്ധ നേടിയ ഒന്നായിരുന്നു. കോട്ടയം സ്വദേശിനിയായ മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് വിവാഹം ചെയ്തത്. അന്ന് ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹം എന്നതിന്റെ പേരിൽ മാത്രമല്ല വിനോദും ഭാര്യ മറിയവും തമ്മിലുള്ള പതിനെട്ട് വയസ് പ്രായ വ്യത്യാസവുമാണ് ഇരുവരുടേയും വിവാഹം വാർത്തകളിൽ നിറയാൻ കാരണമായത്.
വിവാഹ ശേഷം മാധ്യമങ്ങളിൽ വന്ന ചില തലക്കെട്ടുകളോടുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ചെമ്പൻ വിനോദ്. ‘വൈഫും ഞാനും തമ്മിൽ പതിനെട്ട് വയസിന്റെ വ്യത്യാസമുണ്ട്. കല്യാണ ദിവസം ഒരു പ്രമുഖ മീഡിയ നൽകിയ തലക്കെട്ട് നാൽപ്പത്തിമൂന്നുകാരൻ ചെമ്പന്‍ ഇരുപത്തിമൂന്നുകാരി മറിയം വധുവെന്നാണ്.’
വേറെ എന്തൊക്കെ ഹെഡ്ഡിങുകൾ അതിന് കൊടുക്കാമായിരുന്നു. അപ്പോൾ മീഡിയ തന്നെ അങ്ങനെയാണ്. അത്തരം വാർത്തകൾ കേട്ടപ്പോൾ ഒന്നും തോന്നിയില്ല. എങ്ങനെയാണ് ഇവരുടെയൊക്കെ ലൈഫ് എന്റേതുമായി കണക്ടാകുന്നത്?. ഒരിക്കലും കണക്ടാകില്ല. ഞാൻ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്.’
‘ചെമ്പന്റെ രണ്ടാം വിവാഹമെന്നോ, അല്ലെങ്കിൽ ചെമ്പൻ കല്യാണം കഴിച്ചുവെന്നോ അങ്ങനെ എന്തൊക്കെ കൊടുക്കാമായിരുന്നു. അപ്പോൾ ഒരു ജനതയ്ക്ക് കൊടുക്കേണ്ടത് എന്താണെന്ന് അവർക്ക് അറിയാം. അപ്പോൾ ജനത അങ്ങനെയാണ്. അതുകൊണ്ട് ജനത അർഹിക്കുന്ന കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഞാൻ ഉൾപ്പെടുന്ന ജനത അങ്ങനെയാണ്.’
‘ഇത് കാണുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറില്ല. കാരണം അതിന് ആഴത്തിലുള്ള അറിവ് വേണം. അത് എനിക്കില്ല. എനിക്ക് പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല’. സെെക്കോളജിസ്റ്റാണ് ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം. അടുത്തിടെ ഇരുവരും മൂന്നാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…