entertainment

പെൺകുട്ടികൾ പ്രേതമായി വന്നാൽ ശാരീരികമായി ബന്ധപ്പെട്ടാൽ കൊള്ളാമെന്നുണ്ട് – ചെമ്പൻ വിനോദ്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ചെമ്പൻ വിനോദ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മിക്ക ചിത്രങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച ചെമ്പൻ വിനോദിന്റെ ഈ.മ.യൗവിലെ ഈശി എന്ന കഥാപാത്രം അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയായിരുന്നു. ചെമ്പന്റെ രണ്ടാം വിവാഹം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രേത സങ്കൽപത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടിനെ പറ്റി പറയുകയാണ് നടൻ. പ്രേതം എന്ന് പറയുമ്പോൾ തനിക്ക് ഒരു കൗതുകമാണെന്നും പെൺകുട്ടികൾ പ്രേതമായി വന്നാൽ ശാരീരികമായി ബന്ധപ്പെട്ടാലോ എന്ന് ചോദിക്കുമെന്നും ചെമ്പൻ വിനോദ് പറഞ്ഞു. താൻ ഉപദ്രവിക്കാത്ത ഒരാൾ മരിച്ചാൽ പ്രേതമായി വന്ന് തന്നെ പേടിപ്പിക്കില്ലെന്നാണ് വിശ്വാസമെന്നും ചെമ്പൻ വിനോദ് പറഞ്ഞു.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത രോമാഞ്ചം എന്ന ചിത്രത്തിലെ പ്രേതമായ അനാമികയിൽ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് താൻ ദൈവവിശ്വാസിയാണ് എന്നാണ് ചെമ്പൻ വിനോദ് പറഞ്ഞത്.

‘പ്രേതങ്ങൾ എന്ന് പറയുമ്പോൾ എനിക്ക് എപ്പോഴും ഒരു കൗതുകമുണ്ട്. നേരിൽ കണ്ടാൽ എങ്ങനെയാണ് മരിച്ചത് എന്നൊക്കെ ചോദിക്കണമെന്നുണ്ട്. പെൺകുട്ടികൾ എങ്ങാനും പ്രേതമായി വന്നാൽ ശാരീരികമായി ബന്ധപ്പെട്ടാൽ കൊള്ളാമെന്നുണ്ട് എന്ന് ചോദിക്കും. അതിന് ഭാര്യയും ചിലപ്പോൾ വഴക്ക് പറയില്ലായിരിക്കും. കാരണം ആളില്ലല്ലോ, പ്രേതമല്ലേ, അവർ പിന്നെ ഒരു ബാധ്യതയായി വരില്ല. ഞാൻ സീരിയസായി പറഞ്ഞതാണ്. എനിക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ട്.

വണ്ടി ഇടിച്ച് മരിച്ച ഒരാൾ എന്തിനാണ് നമ്മുടെ മുമ്പിൽ പ്രേതമായി വന്ന് നിൽക്കുന്നത്. നമ്മൾ എന്ത് ചെയ്തിട്ടാണ്, പ്രേതത്തിന് ഒരു കാരണം വേണ്ടേ. ഒന്നുങ്കിൽ നമ്മൾ കൊല്ലണം. അല്ലെങ്കിൽ വെറുതെ വന്ന് പേടിപ്പിക്കുന്നത് എന്തിനാണ്? അല്ലെങ്കിൽ ഒരു റൂമിൽ കിടക്കാൻ ചെല്ലുന്നു. അവിടെ ചിലപ്പോൾ ഒരാൾ തൂങ്ങിമരിച്ചിട്ടുണ്ടാവാം. അയാൾ തൂങ്ങിമരിച്ചതാണെന്ന് നമുക്ക് അറിയില്ലല്ലോ.

മരിച്ചിട്ട് പിന്നെ എന്തിനാണ് ഇവിടെ നിൽക്കുന്നത്, സ്വർഗത്തിലോ നരകത്തിലോ എവിടേക്കെങ്കിലും പോ. നമ്മളെ പേടിപ്പിക്കുന്നത് എന്തിനാണ്. അങ്ങനെ പേടിപ്പിക്കില്ലായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ എന്നും ചെമ്പൻ വിനോദ് പറഞ്ഞു.

Karma News Network

Recent Posts

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

13 mins ago

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

21 mins ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

43 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

57 mins ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

1 hour ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

2 hours ago