topnews

സ്വർണ്ണ നിക്ഷേപം, മുൻകൂർ പണമടച്ചവർക്ക് സ്വർണ്ണമില്ല, വിവാദത്തിലായി ചെമ്മണ്ണൂർ ജ്വല്ലറി

ജനങ്ങളിൽ നിന്നും സ്വർണ്ണ ബോണ്ട് എന്ന പേരിലും, സ്വർണ്ണ നിക്ഷേപം എന്ന പേരിലും ഒക്കെ പല പദ്ധതികളിൽ കഴിഞ്ഞ് കാലങ്ങളിൽ പണവും നിക്ഷേപവും സ്വീകരിച്ച ജ്വല്ലറികൾ ഇന്ന് കാലുമാറുകയാണ്‌. സ്വർണ്ണത്തിനായി ചെല്ലുന്നവരെ മറ്റക്കി അയക്കുന്നു. പണം അടക്കുന്ന സമയത്തേ സ്വർണ്ണ വിലക്ക് ഭാവിയിൽ സ്വർണ്ണം നല്കും എന്ന മനോഹരമായ വാ​ഗ്ദാനത്തിൽ വീണ അനേകായിരങ്ങൾ ചതിക്കപ്പെട്ടു.

ഇപ്പോൾ ചെമ്മണ്ണൂർ ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കസ്റ്റമറുടെ അവസ്ഥയാണ്‌ പുറത്ത് വന്നത്. വീട്ടിലെത്തി ചെമ്മണ്ണൂർ ജ്വല്ലറിയുടെ ജീവനക്കാർ പണം നിക്ഷേപമായി സ്വീകരിച്ചു. എന്നാൽ വില കൂടിയ ഈ സമയത്ത് സ്വർണ്ണത്തിനായി ചെന്നപ്പോൾ വില ഇങ്ങിനെ കൂടും എന്ന് ആരറിഞ്ഞു എന്ന് പറഞ്ഞ് ജ്വല്ലറിക്കാർ കൈമലർത്തി. മനുഷ്യനെ പട്ടാപകൽ കത്തിക്കുകയും , കൊല്ലുകയും ഒക്കെ ചെയ്യുന്ന ഈ നാട്ടിൽ ഇതും ഒരു സ്വർണ്ണ കൊള്ള തന്നെ.സ്വര്‍ണ ചിട്ടിയുടെ അടവ് തുടങ്ങിയപ്പോഴുള്ള സ്വര്‍ണ്ണ വിലയില്‍ അടവ് പൂര്‍ത്തിയാകുമ്പോഴുള്ള പണത്തിന് സ്വര്‍ണ്ണം നല്‍കാം എന്നായിരുന്നു ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ വാഗ്ദാനം. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ കൈ മലര്‍ത്തി.

ഇടുക്കി കാരനായ ജിബിന്‍ എന്നയാളായിരുന്നു ഇത്തരത്തില്‍ ജ്വല്ലറിയില്‍ പണം നല്‍കിയത്. വീട്ടില്‍ എത്തിയാണ് ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഏജന്റ് പണം കൈപ്പറ്റിയിരുന്നത്. ഒടുവില്‍ സ്വര്‍ണം വാങ്ങാന്‍ ചെന്നപ്പോള്‍ പണിക്കൂലി ഒഴിവാക്കി നിലവിലെ വിലയ്ക്ക് സ്വര്‍ണം നല്‍കാം എന്നായിരുന്നു ജ്വല്ലറിയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ജിബിന്‍ ചെമ്മണ്ണൂര്‍ ജ്വല്ലറി മാനേജര്‍ അനൂപിനെ വിളിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആ സ്‌കീം ഇല്ലെന്നാണ് അനൂപ് നല്‍കുന്നത്. സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സ്‌കീം നിര്‍ത്തലാക്കി എന്നാണ് അനൂപ് പറയുന്നത്.സ്വർണ്ണ കള്ളകടത്ത് കേസിൽ എൻ.ഐ.എ വന്നതും.. സ്വർണ്ണത്തിന്റെ വില കയറ്റവും പല ഗുരുതര പ്രത്യാഘാതത്തിനും കാരണം ആകുന്നു

ദിനം പ്രതി സ്വര്‍ണ്ണത്തിന്റെ വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സാധരണക്കാരന് ഒരു തരി പൊന്ന് വാങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതിനിടെ പല സ്വര്‍ണ കടകളും സ്വര്‍ണ നിക്ഷേപങ്ങള്‍ ആളുകള്‍ക്കിടയില്‍ ക്യാംപെയിന്‍ നടത്തി ചെയ്ത് വരുന്നുണ്ട്. നിശ്ചിത തുക സ്വര്‍ണക്കടയില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷമോ രണ്ട് വര്‍ഷമോ ഒക്കെയാകും ഇത്തരത്തില്‍ അടയ്ക്കുക. അടവ് പൂര്‍ത്തിയായി കഴിയുമ്പോള്‍ ആ തുകയ്ക്കുള്ള സ്വര്‍ണം കൊടുക്കുകയാണ് ചെയ്യുന്നത്. ചില ജ്വല്ലറികള്‍ ആളുകളെ ആകര്‍ഷിക്കാനായി അടവ് തുടങ്ങുന്ന സമയത്തെ സ്വര്‍ണ വിലയ്ക്ക് അനുസൃതമായ സ്വര്‍ണം അവസാനം കൊടുക്കും എന്നാണ്. എന്നാല്‍ സ്വര്‍ണം വാങ്ങാനെത്തുമ്പോള്‍ നിലവിലെ വിലയ്ക്ക് നല്‍കി കബളിപ്പിക്കുകയും ചെയ്യും.

ജ്വല്ലറികളുടെ സ്വർണ്ണ പദ്ധതികൾ പൊട്ടുന്നതും പ്രതിസന്ധിയിലായതും കർമ്മ ന്യൂസ് കഴിഞ്ഞ 2 ആഴ്ച്ചയായി റിപോർട്ട് ചെയ്യുന്നു. പണം വാങ്ങി ചതിച്ചു എന്നു തന്നെ പറയാം. അനേകം ആളുകളാണ്‌ ഇതുമായി ബന്ധപ്പെട്ട് കണ്ണീരും കയ്യുമായി കർമ്മ ന്യൂസിൽ വിളിക്കുന്നത്. എല്ലാവരുടേയും അനുഭവം കർമ്മ ന്യൂസ് പുറത്ത് വിടുന്നും ഉണ്ട്. നിങ്ങൾക്കും അനുഭവങ്ങൾ വാടസ്പ്പ് മെസേജ് ചെയ്യാം..- 0061415752113

കസ്റ്റമര്‍ ജിബിനും ജ്വല്ലറി മാനേജര്‍ അനൂപും തമ്മിലുള്ള ഫോണ്‍ സംഭാഷണം;

 

Karma News Network

Recent Posts

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

16 mins ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

54 mins ago

മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള…

1 hour ago

സ്ത്രീധനം കുറഞ്ഞുപോയി, ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

സ്ത്രീധനം കുറഞ്ഞു പോയതിന്‍റെ പേരില്‍ ഭാര്യയെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദിലീപാണ്…

2 hours ago

തിരുവനന്തപുരത്ത് കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ, മൃതദേഹം നായ്ക്കൾ ഭക്ഷി ച്ചു

കിളിമാനൂരിൽ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ കണ്ടെത്തി. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങൾ തെരുവ്നായകൾ…

3 hours ago

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

3 hours ago