റാഞ്ചി: വിവാഹ വാഗ്ദാനം നൽകിയ അടുത്ത ബന്ധുവിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ നടനും സംവിധായകനും നിർമാതാവുമായ മനോജ് രാജ്പുത് അറസ്റ്റിൽ. 29 വയസ്സുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ 13 വർഷമായി ഇയാൾ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. ഛത്തീസ്ഗഡ് സ്വദേശിയായ മനോജ് രാജ്പുത്തിനെ വെള്ളിയാഴ്ചയാണ് ദുർഗ് ജില്ലയിലെ ഓഫിസിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
‘‘വിവാഹവാഗ്ദാനം നൽകി മനോജ് രാജ്പുത് 2011 മുതൽ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 22നാണ് ഓൾഡ് ഭിലാരി റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. മനോജ് രാജ്പുത് വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തിലാണ് യുവതി പൊലീസിനെ സമീപിച്ചത്’’ – എസ്എച്ച്ഒ രാജ്കുമാർ ബോർജ വ്യക്തമാക്കി.
ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമേ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.
മുൻപ് റിയൽ എസ്റ്റേറ്റ് രംഗത്ത് സജീവമായിരുന്ന മനോജ് രാജ്പുത് പിന്നീടാണ് സിനിമാ രംഗത്ത് എത്തുന്നത്. നിലവിൽ അഭിനയം, സംവിധാനം, നിർമാണം തുടങ്ങി വിവിധ മേഖലകളിലായി സിനിമയിൽ സജീവമാണ്. റിയൽ എസ്റ്റേറ്റിൽ സജീവമായിരുന്ന കാലത്ത് സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട കേസിൽ ജയിൽവാസം അനുഭവിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…