തിരുവനന്തപുരം. സംസ്ഥാനത്ത് സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നടത്തി. ഈ വര്‍ഷത്തെ പ്രവേശന ഉത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മലയിന്‍കീഴ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് നടന്നത്. പൊതുവിദ്യാഭ്യാസത്തില്‍ നിന്നും 2016ല്‍ കൊഴിഞ്ഞ് പോയത് അഞ്ച് ലക്ഷം വിദ്യാര്‍ഥികളാണ് എന്നാല്‍ ഏഴ് വര്‍ഷം കൊണ്ട് 10 ലക്ഷം വിദ്യാര്‍ഥികള്‍ തിരികെ എത്തിയതായും അദ്ദേഹം വ്യക്തമാക്കി.
പൊതു വിദ്യാഭ്യാസത്തിന്റെ സമഗ്രമായ മാറ്റമാണ് കാണിക്കുന്നത്. ഇന്ന് കാലോടിഞ്ഞ ബെഞ്ചും ചോര്‍ന്നൊലിക്കുന്ന ക്ലാസുകളും ഇല്ലെന്നും പകരം സ്മാര്‍ട്ട് സ്കൂളുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാഠപുസ്തകങ്ങളുടെ കോപ്പി പേജുകള്‍ ഉപയോഗിച്ച് കുട്ടികള്‍ പഠിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. ക്ലാസ് മുറികള്‍ സ്മാര്‍ട്ടായതിനൊപ്പം പഠന സൗകര്യങ്ങളും ഉയര്‍ന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്നിന് അടിമപ്പെടാതിരിക്കുവാനുള്ള ജാഗ്രത കുട്ടികള്‍ക്ക് വേണം. വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തില്‍ നല്ലതിനെ പ്രോത്സാഹിപ്പിച്ച് നല്ലതിനെ തിരിച്ചറിയാന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…