പാലക്കാട്. പോലീസിന്റെ അന്വേഷണ മികവാണ് കൊല്ലത്ത് നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതികളെ പിടിക്കാന്‍ സഹായിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിന് ആത്മാര്‍ഥതയോടെയും അര്‍പ്പണ മനോഭാവത്തോടെയും പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അന്വേഷണത്തില്‍ വീഴ്ചകള്‍ സംഭവിക്കാതിരുന്നിട്ടും പോലീസിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി.
കേസില്‍ പോലീസ് നടത്തിയത് നല്ല രീതിയിലുള്ള അന്വേഷണമാണ്. പോലീസിന്റെ അന്വേഷണ വികവ് തന്നെയാണ് പ്രതികളിലേക്ക് കൃത്യമായി എത്താന്‍ സഹായിച്ചത്. ചുരുങ്ങിയ ദിവസങ്ങളില്‍ തന്നെ പ്രതികളെ പിടിച്ചു. ഇത്തരം സംഭവങ്ങളില്‍ പ്രതികളെ എളുപ്പം പിടിക്കാന്‍ സാധിക്കില്ല. കുറ്റവാളികളിലേക്ക് എത്തുന്നത് കൃത്യമായ അന്വേഷണത്തിലൂടെയാണെന്നും മുഖ്യമന്ത്രി.
കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ നാടാകെ ഏര്‍പ്പെട്ടിട്ടും ആ സമയം കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല. അതിന്റെ പേരില്‍ പോലീസ് സ്റ്റേഷന് ഉപരോധിക്കാന്‍ പുറപ്പെട്ടാല്‍ എന്താണ് അതിന്റെ അര്‍ഥമെന്നും മുഖ്യമന്ത്രി ചോദിച്ചു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…