തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ഇന്ന്. പന്ത്രണ്ട് മണിക്ക് മാസ്കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിട്ടില്ല. നേരത്തെ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും എല്ലാം ക്ഷണിച്ചിരുന്നെങ്കിലും സർക്കാരും പ്രതിപക്ഷവും പങ്കെടുത്തിരുന്നില്ല. മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും മതമേലധ്യക്ഷൻമാർക്കും വിരുന്നിലേക്ക് ക്ഷണമുണ്ട്
ഗവർണർ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽനിന്നു മുഖ്യമന്ത്രിയടക്കം വിട്ടുനിന്നിരുന്നു. സർക്കാർ-ഗവർണർ പോര് നിലനിൽക്കുന്നതിനിടെ നടന്ന ക്രിസ്മസ് വിരുന്നിൽ നിന്നാണ് മുഖ്യമന്ത്രി വിട്ടുനിന്നത്. മുഖ്യമന്ത്രിക്കു പുറമേ സ്പീക്കറും മന്ത്രിമാരും വിരുന്നിൽ പങ്കെടുത്തിരുന്നില്ല. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ഗവർണറുമായി വിട്ടുവീഴ്ച വേണ്ടന്ന നിലപാടിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്നിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത്. കൊല്ലത്ത് പൊതുപരിപാടി ഉള്ളതിനാൽ പങ്കെടുക്കില്ലെന്നു സ്പീക്കറുടെ ഓഫീസും അറിയിച്ചിരുന്നു. ഡൽഹിയിൽ ആയതിനാൽ പ്രതിപക്ഷ നേതാവും വിരുന്നിൽ പങ്കെടുത്തിരുന്നില്ല.
നേരത്തെ ഓണം വാരാഘോഷത്തിൻ്റെ സമാപനമായ ഔദ്യോഗിക ഘോഷയാത്രയിലേക്കു സർക്കാർ ഗവർണറെ ക്ഷണിച്ചിരുന്നില്ല. സാധാരണ ഗവർണറും പത്നിയും ആയിരുന്നു പരിപാടിയിലെ വിശിഷ്ടാതിഥികൾ. പരിപാടിയിൽനിന്നു ഒഴിവാക്കിയതിൽ ഗവർണർ നീരസം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ റംസാൻ കാലത്തു സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലും ഗവർണർക്കു ക്ഷണമുണ്ടായിരുന്നില്ല.
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…