ഇടുക്കി ശാന്തൻപാറയിൽ കുസൃതി കൂടുതൽ കാണിച്ചതിന് അഞ്ചര വയസുള്ള മകനോട് അമ്മയുടെ ക്രൂരത. കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും ‘അമ്മ പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിനെയാണ് അമ്മ ഭുവന പൊള്ളിച്ചത്. തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനും കുസൃതി കൂടുതൽ കാണിച്ചതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് അമ്മ ഭുവന പറഞ്ഞത്.തമിഴ്നാട് സ്വദേശികളായ ഇവർ ഇടുക്കിയിലാണ് താമസിക്കുന്നത്.
കുട്ടിയുടെ ശരീരത്തിലെ തീപ്പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് വിദഗ്ധ ചികിത്സക്ക് വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിലേറ്റ പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് ചികിത്സിച്ച ഡോക്ടറും സ്ഥിരീകരിച്ചു.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…
ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…
ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…