തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ നാല് വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. വെമ്പായം തലയില്‍ കമുകിന്‍കുഴി സ്വദേശി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയയാണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടി കാല്‍വഴുതി കിണറ്റില്‍ വീണതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂർ ഇരിക്കൂറിൽ മൂന്നു വയസുകാരൻ വെള്ളക്കെട്ടിൽ വീണും മരിച്ചു. പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മൽ സജിദിൻറെ മകൻ നസൽ ആണ് മരിച്ചത്. വീടിന് അടുത്തായി കിണറിന് വേണ്ടി കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. മഴയെത്തുടർന്ന് കിണറിൻറെ പണി നിർത്തി വച്ചിരിക്കുകയായിരുന്നു. വെള്ളം നിറഞ്ഞുകിടന്ന കുഴിയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കുഞ്ഞ് വീണത്.
കുട്ടിയെ കുഴിയിൽ നിന്ന് പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…