കണ്ണൂർ: തെരുവ് നായ ആക്രമണത്തിൽ 11വയസുകാരൻ നിഹാൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നിഹാലിന്റെ ദാരുണാന്ത്യത്തിന് പിന്നാലെ മുഴപ്പിലങ്ങാട് മേഖലയിൽ തെരുവുനായകളെ പിടികൂടി തുടങ്ങി. പടിയൂർ എബിസി കേന്ദ്രത്തിൽ നിന്നുള്ള സംഘത്തെയാണ് നിയോഗിച്ചത്.
സംഭവത്തിന് പിന്നാലെ അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി വേണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. അനുമതി തേടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കും. എബിസി കേന്ദ്രങ്ങൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധം തിരിച്ചടിയാവുന്നുവെന്നും പി പി ദിവ്യ പറഞ്ഞു. തെരുവു നായ ശല്യ പ്രതിരോധ നടപടികളിൽ വീഴ്ച ആരോപിച്ച് വിവിധ സംഘടനകൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
യൂത്ത് കോൺഗ്രസ് മാർച്ചിൽ നേരിയ സംഘർഷം. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാൽ നാട്ടുകാർക്കും വീട്ടുകാർക്കും വേദനയാകുയാണ്. നിഹാലെന്ന പതിനൊന്നു വയസുകാരൻ മരിച്ചത് സമാനതയില്ലാത്ത വേദന സഹിച്ചെന്ന് സൂചിപ്പിച്ച് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. നിഹാലിന്റെ ശരീരമാസകലം നായ്ക്കൾ കടിച്ചതിന്റെയും മാന്തിയതിന്റെയും പാടുകളുണ്ട്. തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകളാണുള്ളതായ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…