crime

അബി​ഗേലും ജോനാഥനും പ്രതികളെ തിരിച്ചറിഞ്ഞു, പിടിയിലായവരുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ആവർത്തിച്ച് റെജി

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെയാണ് ആറുവയസുകാരിയും സഹോദരനും തിരിച്ചറിഞ്ഞത്. കുട്ടികളുടെ പിതാവാണ് ഈ വിവരം മാധ്യമങ്ങളോട് പങ്കു വെച്ചത്. അതേസമയം പിടിയിലായവരുമായി തനിക്ക് യാതൊര ബന്ധവും ഇല്ലെന്ന് ആവർത്തിച്ച് പറയുകയാണ് കുട്ടിയുടെ പിതാവ് റെജി. ചാത്തന്നൂർ ഭാഗത്ത് തനിക്ക് അറിയുന്ന ആരും ഇല്ല. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞുവെന്നും റെജി പറഞ്ഞു.

പ്രതികളായ പത്മകുമാറും കുടുംബവും കിഡ്നാപ്പിംഗ് സംഘമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പല കുട്ടികളെയും തട്ടി കൊണ്ടുപോകാൻ ശ്രമം നടത്തിയതായാണ് പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ഇവർ മൂന്ന് തവണയാണ് ശ്രമം നടത്തിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങാമെന്നായിരുന്നു പദ്ധതി. ഇതിനുള്ള ട്രയൽ കിഡ്നാപ്പിം​ഗ് ആണ് അബിഗേലിന്റെ തട്ടിക്കൊണ്ടുപോകലെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ആദ്യം കേബിൾ ഓപ്പറേറ്ററായിരുന്ന പത്മകുമാർ പിന്നീട് റിയൽ എസ്റ്റേറ്റ്, ബേക്കറി അടക്കമുള്ള ബിസിനസുകളിലേക്ക് തിരിഞ്ഞു. ഇയാൾക്ക് 2 കോടിയുടെ കടമുണ്ടെന്നാണ് പറയുന്നത്.

Karma News Network

Recent Posts

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി…

15 mins ago

ഹമാസിന്റെ ലൈംഗീക ആസ്കതി, കാഫിർ സ്ത്രീകളോട് ചെയ്യുന്നത്, രക്ഷപെട്ട സൂസാന

ഹമാസ് ഭീകരർ നടത്തുന്ന ലൈംഗീക വൈകൃതങ്ങൾ പുറത്ത് വിട്ട് രക്ഷപെട്ട് വന്ന സൂസാന എന്ന് ജൂത പെൺകുട്ടി..എന്റെ ഹൃദയ വികാരത്തിലേക്ക്…

30 mins ago

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

55 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

58 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

1 hour ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

1 hour ago