topnews

ചൈനയെ വിഴുങ്ങി കൊറോണ; ഇരട്ടപ്രഹരമായി പക്ഷിപ്പനി

ചൈനയെ വിഴുങ്ങി കൊറോണ വൈറസ് പടരുമ്പോള്‍ ഇരട്ടപ്രഹരമായി പക്ഷിപ്പനിയും പടരുന്നു. ചൈനയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചു. എച്ച്5എന്‍1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പക്ഷിപ്പനി സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കൊറോണ ഭീതി പടര്‍ത്തുന്നതിനിടയിലാണ് പക്ഷിപ്പനിയും തിരിച്ചടിയായിരിക്കുന്നത്. കൊറോണ വൈറസ് പോലും നിയന്ത്രണ വിധേയമാക്കാന്‍ ചൈനയ്ക്ക് ആകുന്നില്ല. ജനങ്ങള്‍ തെരുവില്‍ പോലും മരിച്ച് വീഴുകയാണ്. നിസ്സഹായരായി നോക്കി നില്‍ക്കുകയല്ലാതെ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴാണ് പക്ഷിപ്പനി വില്ലനായെത്തിയത്.

അതേസമയം, ഇതുവരെ മനുഷ്യരിലേക്ക് രോഗം പടര്‍ന്നിട്ടില്ലെന്നാണ് വിവരം. 7,850 കോഴികള്‍ ഉള്ള പൗള്‍ട്രി ഫാമിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. 4,500ലേറെ പക്ഷികള്‍ ചത്തിട്ടുണ്ടെന്നും ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. വുഹാന്‍ കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ ഹുബെയ് പ്രവിശ്യയുടെ അയല്‍പ്രദേശമാണ് പക്ഷിപ്പനി സ്ഥിരീകരിച്ച ഹുനാന്‍ പ്രവിശ്യ.

ചൈനയില്‍ സങ്കടക്കടലായി മാറുകയാണ്. കൊറോണ വൈറസ് ബാധ കാരണം മറ്റുരോഗങ്ങള്‍ ഉള്ളവര്‍ക്ക് പോലും ചികിത്സ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൊറോണ മുന്‍കരുതല്‍ ഗുരുതരരോഗങ്ങള്‍ക്കുള്‍പ്പെടെ ചികിത്സ തേടുന്നവരേയും ദുരിതത്തിലാക്കിയിട്ടുണ്ട്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ വുഹാനിലും ഹുബേയിലും കടുത്ത നിയന്ത്രണങ്ങളാണ് യാത്രകള്‍ക്കുള്‍പ്പെടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഒരമ്മയും മകളും. ക്യാന്‍സര്‍ ബാധിച്ച മകള്‍ക്ക് ചികിത്സയാക്കായ് നിഷേധിക്കപ്പെട്ട യാത്രാനുമതിയെ കണ്ണീരിന്റെ ബലത്തില്‍ മറികടന്നിരിക്കുകയാണ് ഒരു അമ്മയും മകളും.

അമ്പതുകാരിയായ ല്യൂ യുജീന്‍ കരഞ്ഞുകൊണ്ട് പറയുന്നത് ഇത്രമാത്രം. ‘എന്നെ വിടണ്ട. എന്റെ മകളെ കടത്തി വിടൂ. അവള്‍ക്ക് ചികിത്സ നല്‍കൂ’. ല്യൂവിന്റെ മകള്‍ ഇരുപത്തിയാറുകാരിയായ ഹ്യൂ പിംഗിന് കാന്‍സറാണ്. ഹുബേക്ക് സമീപം ജിയുജിയാംഗ് യാംഗ്‌സേ നദിക്ക് അക്കരെയാണ് അവരുടെ താമസം. ചികിത്സയുടെ ഭാഗമായി അവള്‍ക്ക് രണ്ടാമത്തെ കീമോതെറാപ്പിക്കായി പോകാനെത്തിയതായിരുന്നു ഇരുവരും. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി രംഗത്തുള്ള പൊലീസ് കടത്തിവിടാന്‍ തയ്യാറല്ല. അവരോട് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കരഞ്ഞുപറയുകയാണ് ഈ അമ്മ.

എന്തായാലും വാര്‍ത്താ ഏജന്‍സിയുടെ ക്യാമറയില്‍ ല്യൂവും ഹ്യൂവും പതിഞ്ഞത് ഇരുവര്‍ക്കും തുണയായി. കടുംപിടുത്തവുമായി നിന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ അയയുകയും ഇരുവര്‍ക്കും പോകാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ മറ്റ് പലരുടേയും അവസ്ഥ ഇതല്ല. ഹുബേയുടെ ചുറ്റുവട്ടത്ത് താമസിക്കുന്ന എല്ലാവരും ഇതുപോലെ കടുത്ത നിയന്ത്രണങ്ങളാള്‍ വീര്‍പ്പുമുട്ടുകയാണ്. ഭക്ഷണം, ചികിത്സ, വെള്ളം, സഞ്ചാര സ്വാതന്ത്യം അങ്ങിനെ പലതും ഇവര്‍ക്കെല്ലാം നിഷേധിക്കപ്പെടുന്നു.

അതേ സമയം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ 46 പേര്‍കൂടി മരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 259 ആയി. ചൈനയില്‍ വെള്ളിയാഴ്ച പുതിയതായി 2,102 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 11,791 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഹുബെ പ്രവിശ്യയിലാണ് വെള്ളിയാഴ്ച കൊറോണ വൈറസ് ബാധമൂലം 45 പേര്‍ മരിച്ചത്. ഇതോടെ പ്രദേശത്ത് മരിച്ചവരുടെ എണ്ണം 249 ആയി. 1,347 പേര്‍ക്കുകൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഹുബെയില്‍ മാത്രം മൊത്തം 7,153 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

Karma News Network

Recent Posts

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

4 mins ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

4 mins ago

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

33 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

42 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

48 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

1 hour ago