pravasi

എപ്പോഴും ചിരിച്ച മുഖം, പ്രവാസ ലോകത്തിന് നൊമ്പരമായി ചിഞ്ചുവിന്റെ മരണം

കോട്ടയം: ഷാര്‍ജയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്ന 29കാരി ചിഞ്ചു ജോസഫിന്റെ മരണം പ്രവാസികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടയം നെടുംകുന്നം സ്വദേശിയായ 29കാരി ചിഞ്ചു കഴിഞ്ഞ ആറ് മാസമായി ദുബായ് മന്‍ഖൂര്‍ ആസ്റ്രര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. എപ്പോഴും ചിരിയോടെ മാത്രമേ കാണാറുളളൂ, ചിഞ്ചു ജോസഫിനെ ആസ്റ്റര്‍ ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നത് അങ്ങനെയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നും ജോലി കഴിഞ്ഞ താമസ സ്ഥലത്തേക്ക് തിരിച്ച് വരവേയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ചിഞ്ചുവിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ചയാണ് കോട്ടയം നെടുംകുന്നത്തുളള വീട്ടില്‍ എത്തിച്ചത്.

ചിഞ്ചുവിന്റെ ഭര്‍ത്താവും മകളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. ദുബായില്‍ നിന്ന് കൊച്ചിയിലേക്കാണ് ചിഞ്ചുവിന്റെ മൃതദേഹം എത്തിച്ചത്. അമ്മയെ കാണാന്‍ കാത്തിരുന്ന മകള്‍ക്ക് മുന്നിലേക്കാണ് ചിഞ്ചുവിന്റെ ചലനമറ്റ ശരീരം എത്തിയത്. 6 മാസം മുന്‍പാണ് ചിഞ്ചു ആസ്റ്ററില്‍ ജോലിച്ച് ചേര്‍ന്നത്. വളരെ കുറ്ഞ്ഞ സമയത്തിനുളളില്‍ തന്നെ ചിഞ്ചു തങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ചിഞ്ചു വളരെ കഠിനാധ്വാനി ആയിരുന്നു. എപ്പോഴും ചുണ്ടില്‍ ഒരു പുഞ്ചിരിയോടെ മാത്രമേ ചിഞ്ചുവിനെ കാണാറുളളൂ എന്നും ആസ്റ്റര്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചിഞ്ചുവിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ഈ ദുരന്തം താങ്ങാനുളള കരുത്ത് ചിഞ്ചുവിന്റെ കുടുംബത്തിന് നല്‍കാന്‍ പ്രാര്‍ത്ഥിക്കുന്നതായും ആസ്റ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വദേശിയായ വ്യക്തി ഓടിച്ചിരുന്ന കാറിടിച്ചാണ് ചിഞ്ചുവിന്റെ മരണം. വ്യാഴാഴ്ച വൈകിട്ട് 7.30ന് ആയിരുന്നു അപകടം. കാര്‍ വളരെ വേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

6 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

10 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

38 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

40 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago