topnews

സംഘര്‍ഷത്തില്‍ കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടു, ഒടുവില്‍ സമ്മതിച്ച് ചൈന

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുകയാണ്. കാര്യങ്ങള്‍ ശാന്തമാകാത്തതോടെ കരസേന മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡാക്കില്‍ എത്തും. ഇരു സേനകളും ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് കരസേന മേധാവിയുടെ സന്ദര്‍ശനം. ഇരു സേനകളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കമാന്‍ഡിങ് ഓഫീസര്‍ കൊല്ലപ്പെട്ടെന്ന് ചര്‍ച്ചയില്‍ ചൈന സമ്മതിച്ചു.

ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. റഷ്യ കൂടി ഉള്‍പ്പെടുന്ന വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത യോഗത്തിലാണ് ഇരു വിദേശകാര്യമന്ത്രിമാരും മുഖാമുഖം വരിക. മാത്രമല്ല ആഭ്യന്തരമന്ത്രാലയം വിളിച്ച ഉന്നതതല യോഗത്തില്‍ അതിര്‍ത്തിയിലെ 32 റോഡ് നിര്‍മ്മാണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായി. ചൈനയുടെ പ്രകോപനത്തിന് കാരണവും ഈ റോഡ് നിര്‍മാണമാണ്.

പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ ഇന്ത്യന്‍ ഭാഗത്തേക്ക് ചൈനീസ് സേന കടന്നുകയറിയതിന്‍ഫെ ഉപഗ്രഹ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന ചൈനയുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് ഓസ്‌ട്രേലിയന്‍ ഉപഗ്രഹ വിശകലന വിദഗ്ധന്‍ നേഥന്‍ റൂസര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍. 8 മലനിരകളുള്ള പാംഗോങ്ങില്‍ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. ഇവിടെ 62 സ്ഥലങ്ങളില്‍ മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചു. ഏറ്റുമുട്ടലുണ്ടായ തടാകക്കരയിലും ചൈനീസ് സേനയുടെ ടെന്റുകളുണ്ട്. ശക്തമായ പ്രതിരോധമൊരുക്കി ഇന്ത്യന്‍ സേന നാലാം മലനിരയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago