world

ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീണ്ടും ചൈനീസ് ചാരക്കപ്പൽ; ഇന്ത്യൻ നാവിക സേന തടയും

ന്യൂഡൽഹി. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വീണ്ടും ചൈനീസ് ചാരക്കപ്പൾ. അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന ബാലസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ നടത്താനിരിക്കുമ്പോഴാണ് ചൈനീസ് ചാരക്കപ്പൽ വീണ്ടും എത്തിയിരിക്കുന്നത്. മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ നീക്കങ്ങളുമടക്കം നിരീക്ഷിക്കാനാവുന്ന യുവാന്‍ വാങ് – ആറ് എന്ന ചൈനീസ് നാവികസേനാ കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എത്തിയിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ എത്തുന്ന രണ്ടാമത്തെ ചൈനീസ് ചാരക്കപ്പലാണ് ഇത്. നേരത്തെ യുവാന്‍ വാങ് -5 എന്ന ചൈനീസ് കപ്പൽ ഇന്ത്യയുടെ കടുത്ത എതിർപ്പ് അവ​ഗണിച്ച് ശ്രീലങ്കൻ തുറമുഖമായ ഹമ്പൻതോട്ടയിൽ‌ നങ്കൂരമിട്ടിരുന്നു. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് അന്ന് ലങ്കൻ തുറമുഖത്ത് കപ്പലെത്തുന്നത്. ആദ്യം എതിർപ്പറിയിച്ചെങ്കിലും പിന്നീട് ചൈനീസ് സമ്മർദ്ദത്തിന് ശ്രീലങ്ക വഴങ്ങുകയാണ് ഉണ്ടായത്.

ലംബോക് കടലിടുക്ക് കടന്ന് ഇന്തോനേഷ്യൻ തീരം വഴിയാണ് ചൈനീസ് കപ്പൽ യുവാന്‍ വാങ് – 6 നീങ്ങുന്നതെന്നാണ് കപ്പലുകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഓണ്‍ലൈന്‍ സേവനദാതാക്കളായ മറൈന്‍ ട്രാഫിക്ക് അറിയിച്ചിട്ടുള്ളത്. ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാനാണ് ചൈനീസ് കപ്പലിന്റെ നീക്കമെന്ന് സൂചനയാണുള്ളത്. ‌മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് എയർഫോഴ്സ് പൈലറ്റുമാർക്ക് ഇന്ത്യ ഇതിനകം ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

മിസൈല്‍ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ ചലനങ്ങളുമടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക സംവിധാനങ്ങൾ ചൈനയുടെ യുവാന്‍ വാങ് -6 ൽ ഉണ്ട്. 200 നോട്ടിക്കൽ മൈൽ വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലേക്ക് (ഇഇസെഡ്) പ്രവേശിക്കാൻ ഇന്ത്യൻ നാവികസേന യുവാൻ വാങ്-6 അനുവദിക്കില്ല. ഈ മാസം ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് ഇന്ത്യയുടെ മിസൈൽ പരീക്ഷണം നടക്കുന്നത്.

യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ള വിദേശ കപ്പലുകൾക്ക് എക്കണോമിക് സോൺ സഞ്ചരിക്കാൻ കഴിയുമെങ്കിലും അനുമതിയില്ലാതെ വിദേശ രാജ്യം അവിടെ നടത്തുന്ന സർവേയും ഗവേഷണവും അല്ലെങ്കിൽ പര്യവേക്ഷണം ഇന്ത്യൻ നിയമപ്രകാരം അനുവദിക്കുന്നതല്ല. ഈ മേഖലയില്‍ ചൈനീസ് കപ്പല്‍ എത്തുന്ന സാഹചര്യത്തിൽ മിസൈല്‍ പരീക്ഷണം മാറ്റിവെക്കാനുള്ള സാധ്യതകളും ഉണ്ട്. മിസൈലിന്റെ വിവരങ്ങൾ ചോർത്തുമോ എന്നതാണ് മുഖ്യമായും ഇന്ത്യ ആശങ്കപ്പെടുന്നത്.

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

15 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

43 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

58 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago