social issues

പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ജീവിതത്തെ മുന്നോട്ടു നോക്കുമ്പോള്‍ ദൈവങ്ങളെ പോലും ശപിച്ചു പോകും, ചിഞ്ചു പ്രദീപ് പറയുന്നു

ഫെബ്രുവരി നാല് ലോക ക്യാന്‍സര്‍ ദിനമായിരുന്നു. ഇതിനോട് അനുബന്ധിച്ച് പലരും ആ മഹാ വിപത്തിനെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങളും വേദനകളും ശുഭാപ്തി വിശ്വാസവും ഒക്കെ പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ കേരള ക്യാന്‍സര്‍ ഫൈറ്റേഴ്‌സ് ആന്റ് സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ ചിഞ്ചു പ്രദീപ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തന്റെ അമ്മയ്ക്ക് ക്യാന്‍സര്‍ പിടിപെട്ടതിനെ കുറിച്ചും അമ്മയുടെ ഓര്‍മകളുമാണ് ചിഞ്ചു പങ്കുവെച്ചിരിക്കുന്നത്.

ചിഞ്ചുവിന്റെ കുറിപ്പ്, ഇന്ന് ലോക ക്യാന്‍സര്‍ ദിനം, ക്യാന്‍സര്‍ എന്ന അസുഖത്തെ പറ്റി ഒരുപാട് വായിച്ചും കേട്ടും അറിഞ്ഞിരുന്നുവെങ്കിലും ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരിക്കലും ക്യാന്‍സര്‍ വില്ലനായി വരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. ഒരുപാട് പ്രതീക്ഷകളുമായി ജീവിക്കുന്ന അമ്മയുടെ മുന്‍പിലേക്ക് അമ്മയ്ക്ക് കാന്‍സറാണെന്ന് പറയാന്‍ പോകുന്നത് മകളുടെ അവസ്ഥയാണ് ജീവിതത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. ഒന്നും അറിയാത്ത പോലെ പോയി ഡോക്ടറെ കൊണ്ട് കൊണ്ട് അമ്മയുടെ റിസല്‍ട്ട് പറയിപ്പിച്ച ആ നിമിഷം അമ്മ എന്നെ നോക്കിയ നോട്ടം, ജീവിതത്തില്‍ ഒരിക്കല്‍ ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല. പിന്നീട് കീമോയുടെ റേഡിഷനുമായി കഴിഞ്ഞുപോയ നാളുകളില്‍ അമ്മയ്ക്ക് ഞങ്ങളും ഞങ്ങള്‍ക്ക് അമ്മയും എന്നും കൂടെയുണ്ടാവുമെന്നും, മഹാദേവന്‍ നമ്മളെ കൈവിടില്ല എന്ന് പൂര്‍ണ വിശ്വാസവും ആണ് ജീവിതത്തില്‍ ഞങ്ങളെ മുന്നോട്ടു നയിച്ചത്.

നീണ്ടുനിന്ന സങ്കങ്ങളുടെ കാലഘട്ടം ഒരുപരിധിവരെ അവസാനിച്ചു ആശ്വാസത്തിന് നാളുകളിലേക്ക് കടന്നു വന്നു. പിന്നീട് ഞങ്ങള്‍ കണ്ട സ്വപ്നങ്ങളൊക്കെയും വെറുതെയായിരുന്നുവെന്നും വീണ്ടും ക്യാന്‍സര്‍ എന്ന വിപത്ത് ഞങ്ങളുടെ ജീവിതം കവര്‍ന്നെടുക്കുകയാണ് എന്ന സത്യം ഞങ്ങള്‍ക്ക് മനസ്സിലായി. ഒരിക്കല്‍ക്കൂടി അമ്മയ്ക്ക് ഈ രോഗമാണെന്ന് അമ്മ അറിഞ്ഞതേയില്ല. എപ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ ലോകം അമ്മയായിരുന്നു. അമ്മയുടെ സന്തോഷമായിരുന്നു മറ്റെന്തിനേക്കാളുമേറെ ഞങ്ങള്‍ ആഗ്രഹിച്ചത്. അമ്മയുടെ സ്വപ്നങ്ങള്‍ മാത്രമാണ് ഞങ്ങളുടെ സ്വപ്‌നങ്ങള്‍.

ഇന്ന് ഈ ദിവസം കാണുന്ന ഓരോ പോസ്റ്റുകളും ഈ രോഗത്തിന് ഭീകരത വ്യക്തമാക്കിത്തരുന്നു. ജീവിതത്തില്‍ ആര്‍ക്കും ഈ ഈ രോഗം കടന്നു വരാതിരിക്കട്ടെ. പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ജീവിതത്തെ മുന്നോട്ടു നോക്കുമ്പോള്‍ ദൈവങ്ങളെ പോലും ശപിച്ചു പോകും. ഈ നിമിഷം വരെ അമ്മ ഒപ്പം ഇല്ല എന്ന് വിശ്വസിക്കാനെ പറ്റിയിട്ടില്ല. അമ്മയുടെ ശൂന്യതയാണ് മുന്‍ ജന്മങ്ങളെ പറ്റി വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. പലരും പറയാറുണ്ട് മുന്‍ജന്മപാപമായിരിക്കും അമ്മയ്ക്ക് ഇങ്ങനെയൊക്കെ വരാന്‍ കാരണമായത്. ഈ ജന്മത്തില്‍ എന്റെ അമ്മ ആരോടും മോശമായി പെരുമാറി ഞാന്‍ കണ്ടിട്ടില്ല. ആരോടും പിണങ്ങിയോ വെറുപ്പാടെയോ പെരുമാറുന്നത് കണ്ടിട്ടില്ല.

അമ്മയുടെ ജീവിതമാണ് ഇന്നത്തെ ഞങ്ങള്‍. ഇനി ഞങ്ങളുടെ ജീവിത ലക്ഷ്യം അമ്മയുടെ ഏറ്റവും വലിയ സ്വപ്നം സാധിച്ചു കൊടുക്കുക എന്നത് മാത്രമാണ്. സന്തോഷത്തിന്റെ നല്ല നാളുകള്‍ ആയിരിക്കും മറ്റൊരു ലോകത്ത് എന്റെ അമ്മ അനുഭവിക്കുന്നത് എന്ന പ്രതീക്ഷ മാത്രമാണ് ഈ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

4 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

31 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

43 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago