entertainment

ഇരട്ടകുട്ടികൾക്ക് ജന്മം നൽകി ചിന്മയി

തെന്നിന്ത്യയിലെ മികച്ച ​ഗായികയാണ് ചിന്മയി ശ്രീപാദ. ഒരു ദൈവം തന്ത പൂവേ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് ചിന്മയിക്ക് ലഭിച്ചിട്ടുണ്ട്. ജീവിതത്തിൽ പലഘട്ടങ്ങളിലും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെകുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിന്മയി തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ ഇരട്ടക്കുട്ടികളുടെ അമ്മയായി മാറിയതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ്. ചിന്മയിയുടെ ഭർത്താവ് നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് മാതാപിതാക്കളായ വിവരം അറിയിച്ചത്. ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും ജനിച്ചിരിക്കുന്നത്.

കുഞ്ഞുകൈകളുടെ ചിത്രങ്ങളാണ് ദമ്പതികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. കുഞ്ഞുങ്ങളുടെ പേരും ഗായിക വെളിപ്പെടുത്തിയിട്ടുണ്ട്. ദ്രിപതാഹ്, ഷർവാസ് എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്.

വാടകഗർഭപാത്രത്തിലൂടെയാണ് മാതാപിതാക്കളായത് എന്ന ചോദ്യങ്ങൾക്കും ചിന്മയി മറുപടി നൽകിയിട്ടുണ്ട്. ഗർഭിണിയാണെന്ന വാർത്തയോ ചിത്രങ്ങളോ ചിന്മയി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നില്ല. ഇതേ തുടർന്നാണ് അമ്മയായത് വാടക ഗർഭപാത്രത്തിലൂടെയാണോ എന്ന ചോദ്യങ്ങൾ ഉയർന്നതെന്ന് ചിന്മയി പറയുന്നു. സ്വകാര്യതയ്ക്ക് വളരെ പ്രധാന്യം നൽകുന്ന വ്യക്തിയാണ് ചിന്മയി. അതിനാൽ തന്നെ അടുപ്പമുള്ളവർക്ക് മാത്രമാണ് ഗർഭിണിയാണെന്ന വിവരം അറിയാമായിരുന്നുള്ളൂ. വ്യക്തിജീവിതം, കുടുംബം, സുഹൃദ് വലയം എന്നിവയെക്കുറിച്ച് താൻ എപ്പോഴും ശ്രദ്ധാലുവായിരിക്കുമെന്നും ചിന്മയി വ്യക്തമാക്കി.’

2014 ലാണ് ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. 2002-ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ കന്നത്തിൽ മുത്തമിട്ടാൽ എന്ന തമിഴ് ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ.. എന്ന ഗാനത്തിന് ഏറ്റവും നല്ല ഗായികയ്ക്കുള്ള ദേശീയപുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. തമിഴ്നാട് സർക്കാരിന്റെ ഏറ്റവും നല്ല പിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഈ ഗാനത്തിലൂടെ ചിന്മയിക്ക് ലഭിച്ചു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

1 hour ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

2 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

2 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

2 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

3 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

4 hours ago