സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിർ യോഗം ഇന്ന് ഹരിയാനയിൽ തുടങ്ങും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടു ദിവസമായി ചേരുന്ന യോഗത്തിൽ പങ്കെടുക്കും. ആഭ്യന്തര സെക്രട്ടറിമാർ, ഡിജിപിമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
വിഷൻ 2047നും, പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞകൾക്കുമുള്ള കർമ്മ പരിപാടികൾ തയ്യാറാക്കുകയാണ് പ്രധാന അജണ്ട. സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, പോലീസ് സേനയുടെ നവീകരണം എന്നിവയും യോഗത്തിൽ ചർച്ചയാകും. കേരളത്തിലെ ഭരണത്തിൽ ഗവർണറുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ഉന്നയിക്കാൻ ഇടയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചിന്തൻ ശിബിരത്തെ അഭിസംബോധന ചെയ്യും
കോഴിക്കോട് : മദ്യലഹരിയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ…
സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട് എന്ന് വെള്ളാപ്പള്ളി. കേരളത്തിൽ ഇടതും വലതും മുസ്ളീങ്ങളേ പ്രീണിപ്പിക്കുന്നു. ക്രിസ്ത്യാനികൾ തിരിഞ്ഞ് കുത്തി.…
കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് തീവ്രവാദ പ്രസംഗം നടത്തി എന്ന പേരിൽ യു എ പി എ ചുമത്തി കേസെടുക്കാൻ നിർദ്ദേശം…
കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ…
12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ്…
കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം…