entertainment

സാമന്ത നാഗചൈതന്യയോട് ചെയ്തത് പോലെ ചിരഞ്ജീവിയുടെ മകളും; സിനിമാ ലോകത്ത് ഡിവോഴ്‌സുകളുടെ കാലം

തെന്നിന്ത്യയിലിപ്പോള്‍ വിവാഹമോചനത്തിന്റെ കാലമാണെന്ന് തോന്നുന്ന തരത്തില്‍ തുടരെ തുടരെ നിരവധി വിവാഹ മോചനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.മുകേഷ്-മേത്തില്‍ ദേവിക വേര്‍പിരിയലിന് ശേഷം തെന്നിന്ത്യയെ ഒട്ടാകെ ഞെട്ടിച്ച വിവാഹ മോചനം സാമന്ത-നാ​ഗചൈതന്യ വിവാഹ​മോചനമായിരുന്നു. വിവാഹ ജീവിതം നാലാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്ബോഴാണ് ഇരുവരും പിരിയുകയാണ് എന്ന് പ്രഖ്യാപിച്ചത്.

കഴി‍ഞ്ഞ ദിവസം തമിഴിലെ സൂപ്പര്‍ താരം ധനുഷും സംവിധായികയും ഭാര്യയുമായ ഐശ്വര്യയും വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. പതിനെട്ട് വര്‍‌ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് അവസാനം കുറിക്കുകയാണെന്നും ഇനിയുള്ള ജീവിതത്തില്‍ ഇരുവരും രണ്ട് വഴിയിലാണ് സഞ്ചരിക്കാന്‍ പോകുന്നത് എന്നുമാണ് ധനുഷും ഐശ്വര്യയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചത്. ഈ താരജോഡിയുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. പെട്ടന്ന് എന്തിനാണ് താരങ്ങള്‍ ഇങ്ങനൊരു തീരുമാനത്തിലെത്തിയത് എന്ന് കണ്ടുപിടിക്കാനാകാതെ വിഷമിക്കുകയാണ് ആരാധകരും.

ഇരുവരും വിവാഹമോചിതരാകുമെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്നാണ് ധനുഷിന്റെ പിതാവും നിര്‍മാതാവുമായ കസ്തൂരി രാജ വിഷയത്തില്‍‌ പ്രതികരിച്ച്‌ പറഞ്ഞത്. ‘ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല. ഹൈദരാബാദിലാണ്. ഞാന്‍ രണ്ടുപേരെയും ഫോണില്‍ വിളിച്ച്‌ അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണെന്ന്’ കസ്തൂരിരാജ തമിഴ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറഞ്ഞിരുന്നു.

ചിരഞ്ജീവിയുടെ മകളായ ശ്രീജയും വിവാഹമോചനം ഉടന്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്ത് നിന്നും വരുന്നത്. കാരണം ശ്രീജ അതിനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നതിന്റെ തെളിവുകളും പാപ്പരാസികള്‍ നിരത്തുന്നുണ്ട്. സാമന്തയെപ്പോലെ ശ്രീജ തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ഭര്‍ത്താവിന്റെ പേര് ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. ഭര്‍ത്താവിന്റെ പേര് നീക്കം ചെയ്ത് പകരം കുടുംബപേരാണ് ശ്രീജ ചേര്‍ത്തിരിക്കുന്നത്. നടനും വ്യവസായിയുമായ കല്യാണ്‍ ദേവാണ് ചിരഞ്ജീവിയുടെ മകളും രാം ചരണിന്റെ സഹോദരിയുമായ ശ്രീജയെ വിവാ​ഹം ചെയ്തത്. ഭര്‍ത്താവിനെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്ന് അണ്‍ഫോളോ ചെയ്യുകയും ചെയ്തിട്ടുണ്ട് ശ്രീജ. സാമന്തയും ഇതേ രീതിയിലായിരുന്ന വിവാഹ മോചനം പ്രഖ്യാപിക്കും മുമ്ബ് പെരുമാറിയത്. സാമന്തയുടെ മാറ്റങ്ങള്‍ ശ്രദ്ധിച്ച പാപ്പരാസികളാണ് സാമന്ത ഉടന്‍ വിവാഹബന്ധം വേര്‍പ്പെടുത്തുമെന്ന് ആദ്യം കണ്ടെത്തിയത്. ശ്രീജയും അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത് എന്നാണ് പാപ്പരാസികള്‍ പറയുന്നത്.

ജൂലൈയിലാണ് മലയാള നടനും എംഎല്‍എയുമായ മുകേഷ് തന്റെ രണ്ടാംഭാര്യ മേത്തില്‍ ദേവികയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണ് എന്ന് അറിയിച്ചത്. ആദ്യം മുകേഷ് നടി സരിതയെയാണ് വിവാഹം ചെയ്തത്. 1988ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം അതില്‍ ഇരുവര്‍ക്കും മക്കളുണ്ട്. പിന്നീട് പലവിധ കാരണങ്ങളാല്‍ സരിതയുമായുള്ള വിവാഹബന്ധം 2011ല്‍ മുകേഷ് വേര്‍പ്പെടുത്തി.

Karma News Network

Recent Posts

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

11 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

30 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

54 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

1 hour ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

2 hours ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago