topnews

അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു

പത്തനംതിട്ട: അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ചിറ്റയം ഗോപകുമാറിൻറെ ഭാര്യക്കും രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എംഎൽഎയുടെ ഡ്രൈവർക്കും പിഎക്കും കൊവിഡ് ബാധിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണ്. 37,488 പേർ നിലവിൽ ചികിത്സയിലുണ്ട്. 3,781 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ച്. 86 ആരോ​ഗ്യ പ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു. 18 പേർ ഇന്ന് രോ​ഗം ബാധിച്ച് മരിച്ചു. 498 പേരുടെ ഉടവിടം വ്യക്തമസ്സ. 86 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. 2862 പേർ രോഗവിമുക്തരായി. ഏറ്റവും അധികം രോഗികൾ തിരുവനന്തപുരത്താണ്. ഇന്ന് 834 പേർക്ക് രോഗമുണ്ട്. ഇന്നലെ മാത്രം 2016 പേർ രോഗനിരീക്ഷണത്തിലായി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നാലായിരത്തിന് മുകലിലായിരുന്നു സംസ്ഥാനത്തെ പ്രതിദിന കൊവിഡ് നിരക്ക് . 2862 പേർക്ക് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗ വ്യാപന നിരക്കിൽ ഇന്നും തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നിൽ . ഇന്ന് മാത്രം തലസ്ഥാനത്ത് 824 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ മാത്രം 2016 പേർ നിരീക്ഷണത്തിൽ ആയിട്ടുണ്ട്. കൊല്ലത്തെ കൊവിഡ് രോഗി കൊവിഡിനെ അതിജീവിച്ചത് വലിയ കാര്യമാണ്. ശാസ്താംകോട്ട സ്വദേശി ടൈറ്റസ് ആണ് ജീവിതത്തിലേക്ക് വെൻറിലേറ്ററിൽ നിന്ന് തിരിച്ചെത്തിയത്. ജുലൈ ആറിനാണ് കൊവിഡ് പോസ്റ്റീവായത്. ജീവൻ രക്ഷാമരുന്നുകൾ ഉയർന്ന ഡോസിൽ നൽകേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇദ്ദേഹം മത്സ്യവിൽപ്പന തൊഴിലാളിയാണ്. കഴിഞ്ഞ ജൂലൈ ആറിനാണ് കോവിഡ് പോസിറ്റീവ് ആയത്. അങ്ങനെയാണ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി എത്തിയത്. ജീവൻരക്ഷാ മരുന്നുകൾ ഉയർന്ന ഡോസിൽ നൽകേണ്ടതായി വന്നു. 6 ലക്ഷം രൂപ വിനിയോഗിച്ച് വെന്റിലേറ്ററിൽ തന്നെ ഡയാലിസിസ് എസിഇഒകളും സ്ഥാപിച്ചു. മുപ്പതോളം തവണ ഡയാലിസിസും 2 തവണ പ്ലാസ്മാ തെറാപ്പിയും നടത്തി. ജൂലൈ 15ന് കോവി‍ഡ് നെഗറ്റീവ് ആയി. എന്നാൽ കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വെന്റിലേറ്ററിലും ഐസിയുവിലും തുടർന്നു. ഓഗസ്റ്റ് 20ന് വാർഡിലേക്ക് മാറ്റി, ഫിസിയോതെറാപ്പിയുലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുത്തു. ആരോഗ്യപ്രവർത്തകരുടെ 72 ദിവസത്തെ പരിശ്രമത്തിൽ ടൈറ്റസ് ഇന്നലെ ആശുപത്രി വിട്ടു.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

30 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

36 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

2 hours ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

2 hours ago