കൊല്ലം: സി.ഐ.ടി.യു. പ്രവര്‍ത്തര്‍ നിലമേലില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിൽ
അന്വേഷിക്കുമെന്ന് സി.ഐ.ടി.യു കൊല്ലം ജില്ലാ സെക്രട്ടറി എസ്.ജയമോഹന്. സ്ഥാപന ഉടമ കഴിഞ്ഞ ദിവസം സിഐടിയു തൊഴിലാളിയെ മര്‍ദിച്ചിരുന്നു. ഇത് ചോദിക്കാന്‍ ചെന്നപ്പോളാണ് തര്‍ക്കമുണ്ടായത്. തൊഴിലാളികളുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന് കോര്‍പ് സൂപ്പര്‍മാര്‍ട്ട് ഉടമ ഷാനിനാണ് സിഐടിയു തൊഴിലാളികളുടെ മര്‍ദനമേറ്റത്. നേരത്തെ ഒരു തൊഴിലാളിയുമായി ഉണ്ടായ തര്‍ക്കമാണ് സംഘടിതമായ ആക്രമണത്തിന് കാരണമെന്ന് ഷാന്‍ പറഞ്ഞു. കടയുടെ പിന്‍ഭാഗത്ത് ഒഴിഞ്ഞ പ്രദേശത്തുവെച്ച് രണ്ട് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം. കടയുടെ പിന്‍ഭാഗത്ത് വെച്ച് മദ്യപിക്കുന്നത് മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു.
ആദ്യം ഒഴിഞ്ഞുപോകാന്‍ തയ്യാറാവാതിരുന്ന സി.ഐ.ടി.യു. പ്രവര്‍ത്തകരെ ജീവനക്കാര്‍ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മറ്റ് സി.ഐ.ടി.യു. പ്രവര്‍ത്തകരെ കാര്യമറിയിക്കുകയും സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദ്ദനമാണ് തനിക്കേറ്റതെന്ന് കടയുടമ ഷാന്‍ പറഞ്ഞു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…