topnews

സി.ഐ.ടി.യു സമരത്തിൽ പൊറുതിമുട്ടി ; സ്ഥാപനം കര്‍ണാടകയിലേക്ക് മാറ്റാന്‍ തീരുമാനിച്ച് ഉടമ

മാതമംഗലം: സി.ഐ.ടി.യു സമരത്തിൽ പൊറുതിമുട്ടി മാതമംഗലത്തെ ശ്രീപോര്‍ക്കലി സ്റ്റീല്‍സ് കര്‍ണാടകയിലെ ചിക്കമഗളൂരുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി ശ്രീപോര്‍ക്കലി സ്റ്റീല്‍സ് ഉടമ ടി.വി. മോഹന്‍ലാല്‍. സ്ഥാപനം നടത്താന്‍ സി.ഐ.ടി.യു. യൂണിയനും ചുമട്ടുതൊഴിലാളികളും വിടുന്നില്ല. മാതമംഗലം ശ്രീപോര്‍ക്കലി സ്റ്റീല്‍സില്‍ സാധനം ഇറക്കാന്‍ രണ്ടുപേര്‍ക്ക് അനുവാദമുള്ള കോടതി വിധിപോലും നടപ്പാക്കാന്‍ പോലീസ് ഇടപെടുന്നില്ല.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എട്ട് സ്ഥാപനങ്ങളുള്ള ശ്രീപോര്‍ക്കലി സ്റ്റീല്‍സ് ഉടമയ്ക്കും സ്ഥാപനത്തിനും എതിരേയാണ് സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികള്‍ കയറ്റിറക്കുമായി ബന്ധപ്പെട്ട് സമരം തുടങ്ങിയത്.
ചുമടിറക്കാന്‍ ഹൈക്കോടതിയില്‍നിന്ന് ഉത്തരവ് വാങ്ങിയിരുന്നു. എന്നാല്‍, സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങളെ പിലാത്തറയില്‍ തടയുന്നു. ലോഡുമായി വന്ന ലോറിഡ്രൈവറെ ആക്രമിച്ചിരുന്നു. സഹോദരനെ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികള്‍ മര്‍ദിച്ചു. പെരിങ്ങോം പോലീസ് എട്ട് കേസുകള്‍ എടുത്തെങ്കിലും അറസ്റ്റ് നടപടിയിലേക്ക് കടന്നില്ല.

ഇവിടെ പാര്‍ട്ടിക്കാരുടെ സഹായമില്ലെങ്കില്‍ ജീവിക്കാനോ സ്ഥാപനങ്ങള്‍ നടത്താനോ സാധിക്കുകയില്ല. തന്റെ സഹോദരനെയും സ്ഥാപനത്തിലെ തൊഴിലാളികളെയും അക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ ജില്ലാ പോലീസ് ആസ്ഥാനത്ത് താനും കുടുംബവും വരുംദിവസങ്ങളില്‍ നിരാഹാരസമരം നടത്തുമെന്നും ഉടമ പറഞ്ഞു.

2020 മുതല്‍ മാതമംഗലത്ത് ശ്രീപോര്‍ക്കലി സ്റ്റീല്‍സ് തുടങ്ങിയെങ്കിലും സമരം കാരണം ഒരുതവണ മാത്രമാണ് ലോഡ് ഇറക്കിയത്. ഇതോടെ കച്ചവടം വലിയ നഷ്ടത്തിലുമായി. ഇനിയും കേരളത്തില്‍ സംരംഭം തുടങ്ങാനോ ജീവിക്കാനോ താത്പര്യമില്ലയെന്നും അദ്ദേഹം പ്രതികരിച്ചു.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

4 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

5 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

5 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago