crime

സിവിക് ചന്ദ്രൻ ലൈംഗീകാതിക്രമം നടത്തി, ലൈംഗീക ബന്ധത്തിനു നിർബന്ധിച്ചു – പാഠഭേദം മാസികയുടെ റീഡേഴസ് എഡിറ്റര്‍ Civic Chandran

സിവിക് ചന്ദ്രൻ പ്രശസ്ത സാഹിത്യകാരൻ | എഴുത്തുകാരനും പ്രശസ്ത സാഹിത്യകാരനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗീക അതിക്രമ പരാതി ഉന്നയിച്ച് യുവതി. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്‌നേഹ വാത്സല്യങ്ങളാല്‍ ചേര്‍ത്തുപിടിച്ച് വിശ്വാസം നേടി, പറഞ്ഞുപറ്റിച്ച് നിര്‍ബന്ധിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണ് രീതി എന്ന് യുവതി പറഞ്ഞു.സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റും കവയിത്രിയും കൂടിയാണ്‌ അതിക്രമം ഉന്നയിച്ച യുവതി.71 കാരനാണ്‌ സിവിക് ചന്ദ്രൻ

സിവിക് ചന്ദ്രൻ തന്നെ അഡ്മിനായ ‘നിലാനടത്തം’ വാട്ട്‌സ്ആപ്പ് ഗൂപ്പില്‍ അംഗമായിരുന്ന യുവതി അതേ ഗ്രൂപ്പില്‍ തന്നെയാണ് ലൈംഗിക ആരോപണം ഉന്നയിച്ചത്. സിവിക്ക് ചന്ദ്രന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തിനായി പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് യുവതി ഗ്രൂപ്പിൽ എഴുതിയിട്ടത്. നിരന്തിരം ലൈംഗീക കാര്യങ്ങൾ ആവശ്യപ്പെടുന്നു എന്നും സൂചിപ്പിച്ചു. സിവിക് ചന്ദ്രൻ തന്നെ ഇതോടെ ഗ്രൂപ്പ് പിരിച്ച് വിട്ട് ഗ്രൂപ്പിലെ ചർച്ചകളിൽ നിന്നും തടി തപ്പുകയായിരുന്നു.

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം, തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി പറയുന്നു. പരസ്പര സമ്മതമില്ലാതെ, താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്ന് യുവതി വ്യക്തമാക്കി.

സിവിക് ചന്ദ്രൻ സ്ത്രീകളുടെ അവകാസങ്ങൾക്കും സ്ത്രീകൾക്കെതിരായ ലൈംഗീക അതിക്രമങ്ങൾക്കും എതിരേ മുൻ നിരയിൽ നിന്ന് പോരാടുന്ന ആളായിരുന്നു. അദ്ദേഹത്തിൽ നിന്നു തന്നെ ഇത്തരം ഒരു സമീപനം വന്നതിന്റെ ഞെട്ടലിലാണ്‌ എഴുത്തുകാരും സാഹിത്യ ലോകവും. സിവിക് ചന്ദ്രൻ ഇങ്ങിനെ ഒക്കെ ചെയ്യുമോ എന്നും എന്തു പറ്റി എന്നും സുഹൃത്തുക്കൾ പോലും ചോദിക്കുന്നു

മലയാള കവിയും നാടകകൃത്തും എഴുത്തുകാരനും മുൻ നക്സ്‌ലൈറ്റും സാമൂഹ്യപ്രവർത്തകനും രാഷ്ട്രീയ നിരൂപകനുമാണു് സിവിൿ ചന്ദ്രൻ. പാഠഭേദം മാസികയുടെ പത്രാധിപരാണ. 1968-1981 വരെ വയനാട്ടിലും ഏറനാട്ടിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1981 മുതൽ വിധ്വംസക സാംസ്കാരിക പ്രവർത്തനം ആരോപിച്ച് ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. 1991-ൽ അദ്ധ്യാപക വൃത്തിയിൽ തിരികെ പ്രവേശിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്.മലയാളത്തിലെ ആദ്യ തെരുവുനാടകങ്ങൾ സിവിക് ചന്ദ്രന്റേതായിരുന്നു.തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിൻറെ മറുവശമായി “നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി” എഴുതിയത് വിവാദങ്ങളുണ്ടാക്കി. ഇതിലൂടെയാണ്‌ സിവിക് ചന്ദ്രൻ പ്രസിദ്ധനായത്. മംഗളം ദിനപത്രം, ഇന്ത്യാടുഡെ വാരിക,തുടങ്ങിയവയിൽ സ്ഥിരമായി പംക്തികൾ എഴുതിവരുന്ന ആളും പാഠഭേദം“ മാസികയുടെ പത്രാധിപരുമാണ്‌ ഇപ്പോൾ

 

 

Karma News Editorial

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

3 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

4 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

5 hours ago