പത്തനംതിട്ട: സി.പി.എം. പത്തനംതിട്ട ജില്ലാസെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ബഹളം. ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പോരായ്മകളുണ്ടെന്ന് ഒരംഗം വിമർശനം ഉന്നയിച്ചു. മറ്റൊരംഗം ഇതിനെ എതിർത്ത് രംഗത്ത് വന്നതോടെയാണ് സ്ഥിതി വഷളായത്.
മറ്റുള്ളവര്‍ ഇടപെട്ട് സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും അല്പനേരം ബഹളം നീണ്ടുനിന്നു. ഒരു മന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം നടന്നത്. എന്നാല്‍, സംഭവത്തില്‍ ഉള്‍പ്പെട്ട ആരെങ്കിലുമോ പാര്‍ട്ടി നേതൃത്വമോ ഇതേപ്പറ്റി പ്രതികരിക്കാനോ മറുപടി പറയാനോ തയ്യാറായിട്ടില്ല.
എൻഡിഎ സ്ഥാനാർത്ഥിയായി അനിൽ ആന്റണി, യുഡിഎഫിന് വേണ്ടി ആന്റോ ആന്റണി, എൽഡിഎഫിന് വേണ്ടി തോമസ് ഐസക്ക് എന്നിവരാണ് പത്തനംതിട്ടയിലെ സ്ഥാനാർത്ഥികൾ. ഇതുകൊണ്ടുതന്നെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങും എന്നതിലും സംശയമില്ല.
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…