topnews

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് രൂക്ഷമായ തര്‍ക്കം. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിലാണ് അഭിപ്രായ ഭിന്നത. പാര്‍ട്ടിയില്‍ തിരിച്ചെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സജിമോന്‍ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ എത്തിയതിനെ തുടര്‍ന്നാണ് രൂക്ഷമായ വാക്ക്തര്‍ക്കം ഉടലെടുത്തത്.

സജിമോനെ തിരിച്ചെടുത്ത പാര്‍ട്ടി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ സജിമോനും പങ്കെടുക്കാന്‍ എത്തിയതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. സജിമോനെ യോഗത്തില്‍ നിന്ന് ഒഴിവാക്കി വേണം തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനെന്ന് ഒരു വിഭാഗം വാദിച്ചു. ഇതോടെ തര്‍ക്കം രൂക്ഷമായി. തുടര്‍ന്ന് സജിമോനെ ഇറക്കിവിട്ടാണ് യോഗം തുടര്‍ന്നത്. കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ ഇടപെട്ടാണ് മുമ്പ് സജിമോനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍, പിന്നീട് കണ്‍ട്രോള്‍ കമ്മീക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തിരുന്നു.

Karma News Network

Recent Posts

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

2 mins ago

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷാക്ക് ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷായെ അമേരിക്കൻ കോടതി ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു. ഗൂഗിളിനേ വരെ…

8 mins ago

ലീവ് കഴിഞ്ഞാൽ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്‍

രണ്ട് ദിവസം മുൻപായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ്…

15 mins ago

എകെജി സെന്റര്‍ ആക്രമണക്കേസ്, വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍…

42 mins ago

കട്ടിങ്ങ് സൗത്ത് സംഘാടക ധന്യ രാജേന്ദ്രൻ ഹിന്ദുവിരുദ്ധ പ്രചാരക- സ്വാമി കൈലാസ നിത്യാനന്ദ

കട്ടിങ്ങ് സൗത്ത് സംഘാടകയായ ധന്യ ആർ രാജേന്ദ്രൻ ഹിന്ദു വിരുദ്ധ പ്രചാരകയാണ്‌ എന്ന ആരോപണവുമായി സ്വാമി കൈലാസ നിത്യാനന്ദ. ഹിന്ദു…

51 mins ago

പെനാൽറ്റി നഷ്ടപ്പെടുത്തി പൊട്ടിക്കരഞ്ഞ് റൊണാൾ‍ഡോ, രക്ഷകനായി കോസ്റ്റ

സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ. ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍…

1 hour ago