topnews

കറുത്ത മാസ്‌കും വസ്ത്രവും വിലക്കിയിട്ടില്ല- മുഖ്യമന്ത്രി

കേരളത്തിൽ കറുത്ത വസ്ത്രത്തിനോ മാസ്‌കിനോ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരേയും വഴി തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാം. മുട്ടിന് താഴെ മുണ്ടുടുക്കാനും മാറ് മറക്കാനും അവകാശമില്ലാതിരുന്ന ജനത പോരാടി നേടിയതാണ് ആ സ്വാതന്ത്ര്യം. അതിനെ ആര്‍ക്കും ഹനിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു

വാക്കുകൾ,

ഒട്ടേറെ ഇടപെടലുകള്‍ നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. അതില്‍ വഴിനടക്കാന്‍ സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഒരുകൂട്ടം ആളുകള്‍ക്ക് വഴി നടക്കാനുള്ള അവകാശത്തിന് വേണ്ടി നടന്ന സമൂഹത്തിന്റെ ഇടപെടലുകള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. വഴി നടക്കാനുള്ള അവകാശം എല്ലാ അര്‍ത്ഥത്തിലും നേടിയെടുത്ത നമ്മുടെ നാട്ടില്‍ ഒരു കൂട്ടര്‍ ഇവിടെയെന്തോ വഴി തടയുകയാണെന്ന് പറഞ്ഞ് കൊടുമ്പിരികൊണ്ട പ്രചാരണം നടത്തുകയാണ്. ഈ നാട്ടില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇറങ്ങുന്ന ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാവും. പ്രബുദ്ധ കേരളം അതൊന്നും ആഗ്രഹിക്കുന്നില്ല.

ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ വ്യത്യസ്തമായ രീതിയിലാണ് വസ്ത്രം ധരിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് ദിവസമായി കൊടുമ്പിരികൊണ്ട മറ്റൊരു പ്രചാരണം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രചാരണം ഉണ്ടായി. ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തില്‍ ധരിക്കാന്‍ കഴിയില്ലയെന്ന്. മാസ്‌ക് ധരിക്കുന്ന കാലം ആണ്. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാം. ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനായി വലിയ പ്രക്ഷോഭം നടന്ന നാടാണിത്. അങ്ങനെയാണ് ആ അവകാശം നേടിയെടുത്തത്. നേരത്തെ മുട്ടിന് താഴെ മുണ്ടുടുക്കാനും മാറ് മറക്കാനും അവകാശമില്ലാതിരുന്നവരാണ്. അതിനെല്ലാം എതിരെ പോരാട്ടം നടന്നു. ഇവിടെ ആ അവകാശം ഹനിക്കുന്ന പ്രശ്‌നമില്ല. ചില ശക്തികള്‍ നിക്ഷിപ്ത താല്‍പര്യത്തോടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അതിന്റെ ഫലമാണ് കറുത്ത വസ്ത്രവും മാസ്‌കും പാടില്ലെന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നുവെന്ന് പ്രചാരണം നടത്തിയത്.

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…

10 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

42 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

59 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago