kerala

ലൈഫ് മിഷന്‍ കേസ്; രണ്ടാം ദിവസവും ഇഡിക്ക് മുന്നില്‍ സിഎം രവീന്ദ്രന്‍

കൊച്ചി. ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ബുധനാഴ്ചയും ഇഡിക്ക് മുന്നില്‍ ഹാജരായി. ലൈഫ് മിഷന്‍ കോഴ ഇടപാട് കേസിലാണ് ഇഡി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലനായി സിഎം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നെങ്കിലും വിണ്ടും ചോദ്യം ചെയ്യലിനായി എത്തുവാന്‍ ഇഡി നിര്‍ദേശിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10.30 നാണ് കൊച്ചിയില്‍ ഇഡി ഓഫീസില്‍ രവിന്ദ്രന്‍ എത്തിയത്. പിന്നീട് സിഎം രവീന്ദ്രനെ 10 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു. മുമ്പ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ചോദ്യം ചെയ്യലിനായി രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുവാന്‍ ഇഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു.

കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലാണ് നടക്കുന്നത്. കഴിഞ്ഞ ആഴ്ച ഇഡി നോട്ടീസ് നല്‍കിയപ്പോള്‍ നിയമസഭ നടക്കുന്നതിനാല്‍ എത്തുവാന്‍ സാധിക്കില്ലെന്ന് സിഎം രവീന്ദ്രന്‍ അറിയിച്ചിരുന്നു. അഴിമതി സംബന്ധിച്ച് രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്.

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

19 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

20 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

50 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

2 hours ago