trending

പ്രസംഗിച്ചു തീരുന്നതിനുമുൻപ് അനൗൺസ്‌മെൻറ്, വേദിയിൽ നിന്ന് ദേഷ്യപ്പെട്ട ഇറങ്ങിപ്പോയി മുഖ്യമന്ത്രി

സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ് ദേഷ്യപ്പെട്ട് വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങുകയായിരുന്നു.

‘കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു നിങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍’, എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അത് പൂര്‍ത്തിയാകുന്നതിന് മുമ്പ് കെട്ടിടം പണിത കരാറുകാരനെ അടക്കം ഉപഹാരം നല്‍കാന്‍ വിളിക്കുന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങുകയായിരുന്നു. ‘അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലാന്ന് തോന്നുന്നു. അതൊന്നും ശരിയായ ഏര്‍പ്പാടാല്ല. ഞാന്‍ സംസാരിച്ച് അവസാനിപ്പിച്ചതിന് ശേഷമല്ലേ അനൗണ്‍സ് ചെയ്യേണ്ടത്’, എന്ന് ക്ഷുഭിതനായി ചോദിച്ചതിന് ശേഷമായിരുന്നു മുഖ്യമന്ത്രി വേദിവിട്ടത്.

കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടർന്ന് സംസാരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.

Karma News Network

Recent Posts

പ്രിയപ്പെട്ട സുചി ഹാപ്പി ബര്‍ത്ത് ഡേ, ഭാര്യയെ ചേർത്ത് നിർത്തി ജന്മദിനാശംസ നേർന്ന് മോഹൻലാൽ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…

10 mins ago

മോഷ്ടിക്കാൻ കയറി, AC ഓണാക്കി സുഖമായി കിടന്നുറങ്ങി കള്ളൻ, അറസ്റ്റ്

ലക്നൗ : മോഷ്ടിക്കാൻ കയറിയ വീട്ടിൽ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ലഖ്നൗവിലെ ഒരു വീട്ടിൽ…

33 mins ago

മാഞ്ചസ്റ്ററിൽ ജീവിതം ആഘോഷിച്ച് മാളവികയും നവനീതും

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഗുരുവായൂർ വച്ചുള്ള വിവാഹവും തൃശൂരും പാലക്കാടും വച്ചുള്ള റിസെപ്ഷനും…

45 mins ago

14 കാരിയായ മകളെ പീഡിപ്പിച്ച അച്ഛന് 139 വര്‍ഷം കഠിനതടവ്, കൃത്യം മറച്ചുവെച്ച അമ്മയ്‌ക്കും മുത്തശിക്കും പിഴ

മലപ്പുറം : പരപ്പനങ്ങാടിയിൽ പതിനാലുകാരിയായ മകളെ പീഡിപ്പിച്ച ഇരയാക്കിയ കേസില്‍ അച്ഛന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം പിഴയും.…

1 hour ago

തിരികെ സ്‌കൂളിലേക്ക്, കൂട്ടുകാര്‍ക്ക് ആശംസകളുമായി ദേവനന്ദ

മാളികപ്പുറത്തിലൂടെ ശ്രദ്ധേയായ കുട്ടിതാരമാണ് ദേവനന്ദ. നിറയെ സിനിമ തിരക്കുകളുള്ള കുഞ്ഞു സെലിബ്രിറ്റി സ്‌കൂളിലേക്ക് പോകുകയാണ്. അവധിക്കാലത്തിനുശേഷം സ്‌കൂളിലേക്ക് പോകുന്ന ത്രില്ലിലാണ്…

1 hour ago

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണില്ലെന്ന് പരാതി

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിൽ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോ(സി.എസ്.യു.എസ്.ബി)യിലെ വിദ്യാര്‍ഥിനിയായ നീതിഷ കണ്ഡുല(23)യെയാണ്…

1 hour ago