mainstories

ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് സിഎംഡി ഓഫീസ് സിഐടിയു മനുഷ്യപ്പൂട്ടിട്ട് പൂട്ടി.

തിരുവനന്തപുരം/ മെയ് മാസത്തെ ശമ്പളം ഇനിയും നൽകാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയുടെ സിഎംഡി ഓഫീസ് സിഐടിയു മനുഷ്യപ്പൂട്ടിട്ട് പൂട്ടി. ജീവനക്കാർക്ക് എല്ലാം ശമ്പളം നൽകാതെ ഇനി ഉന്നത ഉദ്യോഗസ്ഥരെ സിഎംഡി ഓഫീസിനുള്ളിൽ കയറ്റില്ലെന്നാണ് സി ഐ ടി യുവും ഐ എൻ ടി യു സി യും തീരുമാനിച്ചിരിക്കുകയാണ്. തീരുമാനം. തിങ്കളാഴ്ച കെഎസ്ആർടിസി ആസ്ഥാനത്ത് സിഎംഡി ഓഫീസിൽ എത്തിയ ഉദ്യോഗസ്ഥരെ സിഐടിയു,ഐഎൻടിയുസി പ്രവർത്തകർ ഉള്ളിൽ കാറാണ് അനുവദിക്കാതെ മടക്കി അയക്കുകയായിരുന്നു.

നിരാഹാര സത്യഗ്രഹം, ഉപരോധസമരം, ചീഫ് ഓഫീസ് വളയൽ, ഉൾപ്പടെ നിവധി ഉപരോധസമരങ്ങൾ കഴിഞ്ഞ 22 ദിവസമായി പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയിട്ടും മാനേജ്‌മന്റ് കുലുങ്ങിയിട്ടില്ല. സമരമൊന്നും തങ്ങൾ അറിഞ്ഞില്ലെന്ന നിലപാടിലാണ് അവർ. തൊഴിലാളികൾ സമരം ആരംഭിച്ചതിൽ പിന്നെ സിഎംഡി, കെഎസ്ആർടിസി ഓഫീസിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. സെക്രട്ടേറിയറ്റിലെ ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ ഓഫീസിലിരുന്നാണ് സിഎംഡി കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിഎംഡി ഓഫീസിന് ഭരണാനുകൂല സംഘടന തന്നെ നേരിട്ടിറങ്ങി മനുഷ്യപ്പൂട്ടിട്ടിരിക്കുന്നത്.

യൂണിയന്റെ മുതിർന്ന നേതാക്കൾ രാപ്പകൽ ഓഫീസിന് മുന്നിൽ കുത്തിയിരിക്കുന്നത് പതിവാണ്. ഇനി ഉന്നത ഉദ്യോഗസ്ഥരെ ഓഫീസീൽ കയറ്റില്ലെന്ന് ഐഎൻടിയുസിയും സിഐടിയുവും പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ചീഫ് ഓഫീസിലെത്തിയവരെ പ്രവർത്തകർ തടഞ്ഞ് മടക്കി അയക്കുകയായിരുന്നു. വരുമാനം കൂടിയിട്ടും കോടതി നിർദ്ദശം വരെ ഉണ്ടായിട്ടും ജീവനക്കാരെ മാനേജ്‌മന്റ് മനപ്പൂർവ്വം തഴയുന്നു എന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്.

അതേസമയം, സർക്കാറിന്റെ സഹായമില്ലാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്റ് പറഞ്ഞിരിക്കുന്നത്. ശമ്പളം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മന്ത്രി വിളിച്ച യോഗം ബുധനാഴയാണ് നടക്കാനിരിക്കുന്നത്. പ്രശ്ന പരിഹാരമായില്ലെങ്കിൽ സംഘടനാഭേദമില്ലാതെ പണിമുടക്കിലേക്ക് നീങ്ങാനാണ് യൂണിയനുകൾ ആലോചിക്കുന്നത്. ഇതിനിടെ കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാത്തതിനെതിരെ സമരം കടുപ്പിക്കാന്‍ എഐടിയുസിയും തീരുമാനിച്ചിരിക്കുകയാണ്. ബുധനാഴ്ച അവർ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ വസതിയിലേക്ക് പട്ടിണി മാര്‍ച്ച് നടത്തുമെന്ന് കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം ജി രാഹുല്‍ അറിയിച്ചിട്ടുണ്ട്.

Karma News Network

Recent Posts

ബാം​ഗാളിലെ പാർട്ടി ​ഗുണ്ടകളെ ഒതുക്കി ​ഗവർണർ ഡോ.സിവി ആനന്ദ ബോസ്

ബം​ഗാളിലെ പാർട്ടി ​ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ​ഗേലിയടക്കമുള്ള പാർട്ടി…

20 mins ago

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

53 mins ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

1 hour ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

10 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

10 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

11 hours ago