kerala

സഹകരണ മേഖല യുഡിഎഫിനും എൽഡിഎഫിനും അഴിമതിക്കുള്ള മാർഗ്ഗം മാത്രമെന്ന് കെ.സുരേന്ദ്രൻ

കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചപ്പോൾ മുഖ്യമന്ത്രി രാജ്ഭവന് മുമ്പിൽ നടത്തിയ സമരത്തിൽ പറഞ്ഞത് മോദിസർക്കാർ സഹകരണ മേഖലയെ തകർക്കുന്നുവെന്നാണ്. എന്നാൽ യുഡിഎഫിനും എൽഡിഎഫിനും തടിച്ച് കൊഴുക്കുവാനുള്ള വെള്ളാനയായി സഹകരണ മേഖല മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപക തട്ടിപ്പിനെതിരെ തൂങ്ങാംപാറ വിശ്വംഭര ആഡിറ്റോറിയത്തിൽ നടന്ന അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുഡിഎഫിനും എൽഡിഎഫിനും തടിച്ച് കൊഴുക്കുവാനുള്ള വെള്ളാനയായി സഹകരണ മേഖല മാറി. ഇടതു- വലത് മുന്നണികൾക്ക് അഴിമതിക്കുള്ള മാർഗ്ഗം മാത്രമാണ് സഹകരണ മേഖല. പാവപ്പെട്ടവരാണ് ഈ രാഷ്‌ട്രീയക്കാരുടെ തട്ടിപ്പിന് ഇരയാവുന്നത്. ചെറുകിട സഹകാരികളെയെല്ലാം വഞ്ചിച്ച ഇക്കൂട്ടർ സഹകരണ രംഗത്തെ ഭീമന്മാർക്ക് അഴിമതി നടത്താനുള്ള അവസരം സൃഷ്ടിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

കേന്ദ്രസർക്കാർ നോട്ട് നിരോധിച്ചപ്പോൾ മുഖ്യമന്ത്രി രാജ്ഭവന് മുമ്പിൽ നടത്തിയ സമരത്തിൽ പറഞ്ഞത് മോദിസർക്കാർ സഹകരണ മേഖലയെ തകർക്കുന്നുവെന്നാണ്. എന്നാൽ സഹകരണ മേഖലയെ കാർന്ന് തിന്നാൻ ശ്രമിക്കുന്നവരെ നിലയ്‌ക്ക് നിർത്താനും സുതാര്യമാക്കാനുമാണ് മോദിസർക്കാർ ശ്രമിച്ചതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.

കെവൈസി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന അവരുടെ പ്രഖ്യാപനം കള്ളപ്പണ ഇടപാട് ഇഷ്ടം പോലെ നടത്താനായിരുന്നു. സഹകരണ മേഖലയിൽ പൊതു സോഫ്റ്റ് വെയർ കൊണ്ടുവരാനുള്ള മോദിസർക്കാരിന്റെ തീരുമാനത്തെ കേരളം മാത്രമാണ് എതിർത്തത്. കള്ളപ്പണ ഇടപാടുകളും തട്ടിപ്പും തടയാനുള്ള കേന്ദ്രനീക്കത്തിനെതിരെ കോൺഗ്രസ്- സിപിഎം മുന്നണികൾ രംഗത്തിറങ്ങിയത് അഴിമതിക്കാരെ സംരക്ഷിക്കാനാണ്.

ഇതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് സഹകാരികൾക്കും കർഷകർക്കും കേന്ദ്ര ആനുകൂല്യങ്ങൾ ലഭിക്കാതെയായി. പാവപ്പെട്ടവരെ വഞ്ചിച്ച് വൻകിടക്കാരെ അഴിമതി നടത്താൻ സഹായിക്കുന്ന സർക്കാരും പ്രതിപക്ഷവുമാണ് കേരളത്തിലുള്ളത്’- കെ.സുരേന്ദ്രൻ വ്യക്തമാക്കി

അതേസമയം കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന നിക്ഷേപക തട്ടിപ്പിനെതിരെ ബിജെപി സംഘടിപ്പിച്ച സഹകരണ അദാലത്തിൽ പരാതികളുടെ പ്രളയമായിരുന്നു. ബാങ്കിൽ നിന്ന് പണം നഷ്ടപ്പെട്ടവരും പണം തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നവരുടെയും അടക്കം നൂറുകണക്കിന് പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ അദ്ധ്യക്ഷൻ വി.വി. രാജേഷ്, സഹകരണ മേഖലയിലെ വിദഗ്‌ദ്ധന്മാർ, അഭിഭാഷകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

6 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago