topnews

കന്യാകുമാരി തീരത്ത് വന്‍ ലഹരിവേട്ട; ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും പിടികൂടി

കന്യാകുമാരി തീരത്ത് വന്‍ ലഹരിവേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും പിടികൂടി. 99 പായ്ക്കറ്റ് ഹെറോയിന്‍, 20 പെട്ടിയോളം സിന്തറ്റിക് മരുന്ന്, തോക്കുകളും സാറ്റ്‌ലൈറ്റ് ഫോണും തുടങ്ങിയവ പിടിച്ചെടുത്തതായി തീര സംരക്ഷണ സേന അറിയിച്ചു. ലഹരിവസ്തുക്കള്‍ പാകിസ്ഥാനിലെ കറാച്ചിയില്‍നിന്ന് എത്തിച്ചതെന്നാണ് കോസ്റ്റല്‍ ഗാര്‍ഡിന്റെ പ്രാഥമിക നിഗമനം.

ലഹരിമരുന്ന് കടത്തുന്ന ശ്രീലങ്കന്‍ ബോട്ടിനെ കുറിച്ചുള്ള സൂചനകള്‍ ഇന്റലിജന്‍സ് കോസ്റ്റല്‍ ഗാര്‍ഡിന് കൈമാറിയിരുന്നു. ഈ ബോട്ടിനെ കുറിച്ച് നടത്തിയ അന്വേഷണമാണ് വലിയ ലഹരിമരുന്ന് വേട്ടയിലെത്തിച്ചത്. 24ന് തൂത്തുക്കുടിക്ക് സമീപത്തുനിന്നാണ് കടലില്‍ ബോട്ട് കണ്ടെത്തുന്നത്. തീരസംരക്ഷണ സേനയുടെ ആറ് കപ്പലുകളും രണ്ട് ഹെലികോപ്ടറകളും നിരീക്ഷണം തുടരുകയും ഇന്നലെ വൈകിട്ട് കന്യാകുമാരി തീരത്തുനിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍വച്ച് ഈ ബോട്ട് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ബോട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകളും ആയുധങ്ങളും കണ്ടെത്തിയത്.

ബോട്ടിലുണ്ടായിരുന്ന ആറ് ശ്രീലങ്കന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കറാച്ചിയില്‍നിന്ന് കൊണ്ടുവന്നതെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന പ്രാഥമിക മൊഴി. ഒസ്‌ട്രേലിയയിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നും ഇവരുടെ മൊഴിയിലുണ്ട്. കഴിഞ്ഞ ഒരു മാസത്തിലേറെയായി കന്യാകുമാരി തീരത്ത് കൂടിയുള്ള ലഹരിമരുന്ന് കടത്ത് വ്യാപകമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കോസ്റ്റല്‍ ഗാര്‍ഡിന് ലഭിച്ചിരുന്നു.

Karma News Editorial

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

8 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

9 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

9 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

10 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

10 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

11 hours ago