national

കോയമ്പത്തൂർ സ്‌ഫോടനം; മുബിന്റെ ബന്ധു അറസ്റ്റിൽ

കോയമ്പത്തൂര്‍. ഉക്കടം സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടെ അറസ്റ്റില്‍. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന്റെ ബന്ധുവായ അഫ്‌സര്‍ ഖാനെയാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നും ലാപ്‌ടോപ് പിടിച്ചെടുത്തിരുന്നു. ചാവേറാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പോലീസ് നടത്തിയ പരിശോധനയില്‍ മുബിന്റെ വീട്ടില്‍ നിന്നും 75 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. പ്രതികള്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തി. വന്‍ സ്‌ഫോടന പരമ്പരയ്ക്കാണ് ഇവര്‍ പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്. മുബിന്റെ വീട്ടില്‍ നിന്നും ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഫയല്‍ ലഭിച്ചിരുന്നു.

അതേസമയം സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. കേസിലെ ഗൗരവം കണക്കിലെടുത്താണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി. മുഖ്യമന്ത്രി സ്റ്റാലിന്‍ ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. മുഖ്യമന്ത്രി സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

അതേസമയം എന്‍ഐഎ സ്‌ഫോടനം നടന്ന സ്ഥലം പരിശോധിച്ചു. കേസില്‍ അറസ്റ്റിലായ അഞ്ച് പേര്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തി. സ്‌ഫോടനം ചാവേര്‍ ആക്രമണമായിരുന്നുവെന്ന സൂചനകള്‍ക്കിടെയാണ് കേസ് അന്വേഷണം എന്‍ഐഎയ്ക്ക് നല്‍കുവാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

6 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

7 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

7 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

8 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

8 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

9 hours ago