kerala

ജാസിയുടെ മൈക്ക് തട്ടിപ്പറിച്ച പ്രിൻസിപ്പലിനെ പ്രാകി തള്ളി

എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ പരിപാടിയിൽ പാടുന്നതിനിടെ ​ഗായകൻ ജാസി ​ഗിഫ്റ്റിന്റെ കൈയിൽ നിന്നും പ്രിൻസിപ്പൽ മൈക്ക് വാങ്ങിയ സംഭവത്തിൽ പ്രതികരിക്കുകയാണ് തിരുവന്തപുരം വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ദീപക് സനൽ.

കോളേജ് ഡേ അനുബന്ധിച്ച് ഉദ്ഘാടനത്തിന് ജാസി ഗിഫ്റ്റ് പാടി കൊണ്ടിരുന്നപ്പോൾ വേദിയിലേക്ക് കടന്നു കയറി പ്രിൻസിപ്പൽ മൈക്ക് പിടിച്ചു വാങ്ങി ഇറക്കിവിട്ട സംഭവത്തിലെ പ്രിൻസിപ്പാൾ പറയുന്ന ഭാഗം 2015ലെ ഗവൺമെന്റിന്റെ ഒരു ഓർഡർ പ്രകാരം കോളേജുകളിൽ പുറത്തുനിന്നുള്ള ആൾക്കാരുടെ പെയ്ഡ് ആയിട്ടുള്ള പെർഫോമൻസ് ഡിജെ പാർട്ടികൾ അതൊന്നും തന്നെ അനുവദിക്കുന്നതല്ല എന്നതാണ്. ഈ സംഭവത്തിനെക്കുറിച്ച് കേരള ഹൈക്കോടതിയും അത് കൺഫോം ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത് കൂടെയുള്ള ഒരാൾക്ക് പാടാൻ പറ്റില്ല. എന്നാൽ ജാസി ​ഗിഫ്റ്റിന്റെ ​ഗാനത്തിൽ ഒരു ഹമ്മിങ്ങ് കൂടെയുള്ള ഒരാൾക്ക് പാടാൻ പറ്റില്ലായെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹത്തിന്റെ ​ഗാനങ്ങൾ ആസ്വദിച്ചവർക്ക് അതിയാം. ഒന്നുമല്ലെങ്കിൽ ജാസി ​ഗിഫ്റ്റിന്റെ ​ഗാനം കഴിയുന്നിടം വരെയുള്ള സമയം കാത്ത് നില്ക്കാമായിരുന്നു. ഇതിപ്പോൽ കാലാ ആസ്വാദകർക്കെല്ലാം ഒരു അപമാനമായി എന്നാണ് ദീപക് സൻ പറയുന്നത്.

അതേസമയം,ഈ വിഷയത്തിൽ പ്രിൻസിപ്പൻ ചെയ്തത് തെറ്റാണെന്ന് പ്രതികരിച്ചു ശാന്തിവിള ദിനേശ്. ഇന്നത്തെ കാലത്ത് കോളേജ് ഡോ ഉദ്ഘാടനം ചെയ്യാൻ കവിയൂർ പൊന്നമ്മയെ വിളിക്കണമെന്ന് കോളേജ് പ്രിൻ‌സിപ്പൽ പറഞ്ഞാൽ പിള്ളേര് ​ഗെറ്റ് ഔട്ട് അ‌‌ടിക്കുമെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. പുതിയ ജനറേഷൻ അങ്ങനെയാണല്ലോ. നമ്മുടെ ഹണി റോസ് ചേച്ചിയെ കിട്ടുമോ എന്നായിരിക്കും ഈ പ്രിൻസിപ്പലിനോട് ആദ്യം അവിടെ പഠിക്കുന്ന പിള്ളേര് ചോദിക്കുന്നത്. ഹണി റോസ് ചേച്ചി വന്നാൽ ഈ കോളേജിന്റെ ഉദ്ഘാടനം നന്നായി നടക്കും.

നല്ല കവറേജും കിട്ടും. പിള്ളേരുടെ നിർബന്ധത്തിന് വഴങ്ങി ഹണി റോസിനെ ക്ഷണിച്ചിട്ട് സെറ്റും മുണ്ടും ഉടുത്തോണ്ട് വരണമെന്ന് പറഞ്ഞാൽ ഹണി റോസ് കേൾക്കുമോ. അവർ അവർക്ക് ഇഷ്ടമുള്ള, കംഫർട്ടബിളായ വസ്ത്രമല്ലേ അവരിടൂ. പ്രിൻസിപ്പലിന് വിവരം ഇല്ല എന്ന് ​ഹണി പറയും. കാരണം അവർക്ക് ധരിച്ചാൽ അഴകുള്ള വേഷങ്ങളേ ധരിക്കൂ. ഇത് തന്നെയല്ലേ കോളേജിലും സംഭവിച്ചതെന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു.

ഇപ്പോഴും ലജ്ജാവതിയെ എന്ന പാട്ട് കേട്ടാൽ മൂന്നും നാലും വയസുള്ള കുട്ടികൾ വരെ തുള്ളി കളിക്കും. ലജ്ജാവതിയെ എന്ന പാട്ട് പാ‌ടരുത്, പകരം കെപിഎസിയിലെ പാട്ടുകൾ പാടിയാൽ മതിയെന്ന് പറയാൻ പറ്റുമോ എന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു. അങ്ങനെ ശഠിക്കാമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. യേശുദാസ് വരുമ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ പാട്ടല്ലേ പാടൂ. അത് പോലെ ജാസി ​ഗിഫ്റ്റ് വന്നാൽ ജാസി ​ഗിഫ്റ്റിന്റെ പാട്ടല്ലേ പാടൂ എന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

പൊതുപരിപാടികളിൽ സമൂഹത്തിൽ ബഹുമാന്യ സ്ഥാനമുള്ളവർക്ക് ശ്രദ്ധ കിട്ടുന്നില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി പ്രവർത്തിച്ച ദയ ഭായിയെ പോലെ ഉള്ളവരെ എത്ര പേർക്ക് അറിയാം. അതേസ്ഥാനത്ത് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യാൻ സണ്ണി ലിയോൺ വന്നപ്പോൾ ട്രെയ്ൻ പിടിച്ചാണ് മറ്റ് ജില്ലകളിൽ നിന്നും യുവാക്കൾ വന്നത്.

സണ്ണി ലിയോൺ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തിട്ടുണ്ട്. ഒരു ചുക്കും ചെയ്തിട്ടില്ല. അവരുടെ മേനി പ്രദർശനം കണ്ടിട്ടുണ്ട് എന്നല്ലാതെ സണ്ണി ലിയോൺ ഇന്ത്യൻ സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. മലയാളത്തിലെ ഒരു നടിയും ഇപ്പോൾ ഇങ്ങനെയാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ഇഷ്ടം പോലെ എടുത്തോ എന്ന രീതിയിലുള്ള വേഷ ഭൂഷാധികളുമായി മേനി പ്രദർശനം നടത്തുന്ന മലയാള സിനിമയിലെ ഒരു നടി ഇപ്പോൾ എന്തുമാത്രം ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടനം ചെയ്ത് ജീവിക്കുന്ന നടി എന്ന് വേണമെങ്കിൽ പറയാം. അല്ലാതെ സിനിമയിലൊന്നും ഇപ്പോൾ അധികമില്ല എന്നാണ് വിമർശനം.

Karma News Network

Recent Posts

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

4 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

8 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

36 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

38 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

1 hour ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago