entertainment

രാത്രി വരെ ഭാര്യയുടെ കൂടെ കിടന്നു, രാവിലെ മാലിയിട്ട് കെട്ടുമുറുക്കുന്നു, ശബരിമലയിൽ പോയത് വ്രതം എടുക്കാതെ നിരഞ്ജന് വിമർശനം

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജൻ. രാത്രിമഴ, മൂന്നുമണി, പൂക്കാലം വരവായി, രാക്കുയിൽ തുടങ്ങിയ പരമ്പരകളിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് നിരഞ്ജൻ സുപരിചിതനായി മാറുന്നത്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ നിരഞ്ജൻ ഇപ്പോൾ പങ്കിടാറുണ്ട്. ശബരിമല ദർശനത്തിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

എന്നാൽ താരത്തിന്റെ ശബരിമല ദർശനത്തെ വിമർശിച്ച് ചിലർ രംഗത്തെത്തി. നിരഞ്ജൻ വ്രതം എടുക്കാതെയാണ് പോയതെന്നാണ് വിമർശകർ പറയുന്നത്. ഇതിനെതിരെ ഇപ്പോൾ നിരഞ്ജൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് നിരഞ്ജന്റെ പ്രതികരണം. താൻ കൃത്യമായി വ്രതമെടുത്തിട്ട് തന്നെയാണ് പോയത് എന്നാണ് നിരഞ്ജൻ പറയുന്നത്.

മലയ്ക്ക് പോകാൻ നേരത്താണോ മാലയിടുന്നത്, എന്നാൽ പിന്നെ പതിനെട്ടാം പടിയുടെ താഴെ നിന്നും ഇട്ടാൽ പോരെ? എന്നായിരുന്നു താരത്തിനോട് ഒരാൾ ചോദിച്ചത്. മലയ്ക്ക് പോകുമ്പോൾ കന്നി സ്വാമിയും മാളികപ്പുറവും 41 ദിവസം വ്രതം എടുക്കണം എ്ന്നാണ് നിയമം. ഇത് തലേന്ന് രാത്രി വരെ ഭാര്യയുടെ കൂടെ കിടന്നു, രാവിലെ മാലിയിട്ട് കെട്ടുമുറുക്കുന്നു എന്നും നിരഞ്ജന് നേരെ വിമർശനം ഉയർന്നു. ഇതിനൊക്കൊയാണ് താരം മറുപടി പറയുന്നത്.

ഞാൻ വൃതം എടുത്തില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകിയെന്നുമാണ് പറയുന്നത് എന്ന് നിരഞ്ജൻ ചൂണ്ടിക്കാണിക്കുന്നു. ഞാൻ കേരളത്തിൽ ജനിച്ചു വളർന്നതാണ്. നിരവധി തവണ മലയ്ക്ക് പോയിട്ടുണ്ട്. വ്രതനിഷ്ടകളെപ്പറ്റി അറിയാം. ഏതൊരു ഭക്തനേയും പോലെ തന്നെയാണ് ഞാനും മാലയിട്ട് മല കയറിയത് എന്നാണ് നിരഞ്ജൻ പറയുന്നത്. കന്നിസ്വാമിയും മാളികപ്പുറവുമൊക്കെ ചെയ്യേണ്ട കാര്യങ്ങൾ ഗുരുസ്വാമി പറഞ്ഞ് തന്നിരുന്നു. അത് അനുസരിച്ച് തന്നെയാണ് എല്ലാം ചെയ്തത് എന്നും നിരഞ്ജൻ വ്യക്തമാക്കി.

ഇതിൽ എന്റെ ഭാര്യയെ മോശമായി പറയേണ്ട ആവശ്യമില്ല. അവരും എല്ലാ വിധ വൃത ശുദ്ധി പരിപാലിച്ചു കൊണ്ട് തന്നെയാണ് കൂടെ നിന്നതെന്ന് നിരഞ്ജൻ പറയുന്നു. ഭാര്യയും അയ്യപ്പ സ്വാമിയുടെ ഭക്തയാണെന്നും നിരഞ്ജൻ പറഞ്ഞു. ഭാര്യയുടെ കൂടെ കിടന്നു എന്നൊക്കെ പറയാൻ താൻ അരുവാ ഹേ.. എന്തും കേറി അങ്ങ് പറയാൻ ഉള്ള ലൈസൻസ് അല്ല കമന്റ് ബോക്‌സ് എന്നും നിരഞ്ജൻ തുറന്നടിച്ചു.

2015 ൽ ആണ് ‘മൂന്നുമണി’ പരമ്പരയിൽ ആദ്യമായി നിരഞ്ജൻ അഭിനയിച്ചത്. പിന്നീട് രാത്രിമഴ, ചെമ്പട്ട്, കാണാക്കുയിൽ ,സ്ത്രീപഥം, തുടങ്ങി നിരവധി പരമ്പരകളുടെ ഭാഗമായി. ബികോം ബിരുദധാരിയായ നിരഞ്ജൻ തനിക്ക് കിട്ടിയ ജോലിയെല്ലാം ഉപേക്ഷിച്ച ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയത്. കോട്ടയം കുടമാളൂർ സ്വദേശിയായ നിരഞ്ജൻ കോളേജിൽ എത്തിയതോടെയാണ് അഭിനയമോഹം കലശലായത്. മിനിസ്‌ക്രീനിനു പുറമെ ബിഗ് സ്‌ക്രീനിലും മുഖം കാണിച്ച നിരഞ്ജൻ ഗോസ്റ്റ് ഇൻ ബത്‌ലഹേം’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Karma News Network

Recent Posts

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, മലപ്പുറത്ത് 16000ല്‍ പരം വിദ്യാര്‍ത്ഥികള്‍ വലയും

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതലെങ്കിലും ഉപരിപഠനത്തിന് സീറ്റ് ഏറ്റവും…

28 mins ago

ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്, എൻഎസ് -25 വിക്ഷേപണം ഇന്ന്

വാഷിങ്ടണ്‍: പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന നേട്ടത്തോടെ ചരിത്രം കുറിക്കാനൊരുങ്ങുന്നു .…

34 mins ago

ബർത്ത് ഡേ ഗേളിന് ഒപ്പം, ഭാര്യക്ക് ജന്മദിനാശംസയുമായി പക്രു

ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ മലയാളികളുടെ പ്രിയ താരമാണ് ​ഗിന്നസ് പക്രു. പലപ്പോഴും കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.…

50 mins ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; ഡോക്ടറെ രക്ഷിയ്ക്കാന്‍ ശ്രമം നടക്കുന്നതായി രക്ഷിതാക്കള്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടര്‍ക്ക് അനുകൂലമായി സംസാരിക്കാന്‍ ബാഹ്യഇടപെടലുകളുണ്ടെന്ന് കുട്ടിയുടെ…

1 hour ago

എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം, പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത് – സ്വാതി മാലിവാൾ

ന്യൂഡൽ​ഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ…

1 hour ago

അപ്പിയിടാൻ സ്ഥലമില്ലാതെ കമ്മികൾ കുഴങ്ങി, സോളാർ സമരം പെട്ടന്ന് നിർത്തിയതിന്റെ കാരണം പറഞ്ഞ് ടിപി സെൻകുമാർ

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…

1 hour ago