entertainment

നാട് പ്രളയത്തില്‍ മുങ്ങി നില്‍ക്കുന്ന സമയത്ത് ഫോട്ടോ ഇട്ട് കളിക്കാന്‍ നാണമില്ലേ, മോഹന്‍ലാലിന് വിമര്‍ശനം

നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും കുറിപ്പുകളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ വൈറലാകുന്നത് താരം പങ്കുവെച്ച ഒരു ചിത്രമാണ്. ഷര്‍ട്ട് ധരിച്ച് കൂളിംഗ് ഗ്ലാസ് വെച്ചുകൊണ്ടുള്ള ചിത്രമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

ലൂസിഫര്‍ ചിത്രത്തില്‍ കറുത്ത കോട്ട് ധരിച്ച് പ്രൗഢിയോടെ മെഴ്‌സിഡസ് ബെന്‍സിനടുത്തേയ്ക്കുള്ള അബ്രഹാം ഖുറേഷിയുടെ വരവ് ആരാധകര്‍ക്ക് മറക്കാനാവില്ല. ഖുറേഷി ധരിച്ചിരുന്ന കണ്ണടയും ശ്രദ്ധ നേടിയിരുന്നു. ഇതേ ലുക്കാണ് പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന് എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേര്‍ ചിത്രത്തിന് കമന്റുകളും ലൈക്കുകളും നല്‍കി.

എന്നാല്‍ മോഹന്‍ലാലിന്റെ ചിത്രത്തിന് വിമര്‍ശന കമന്റുകളും എത്തി. നാട് പ്രളയത്തില്‍ മുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചതിനാണ് നടന്‍ വലിയ വിമര്‍ശനം നേരിടേണ്ടി വന്നത്. ഈ സമയത്ത് ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇട്ട് കളിക്കാന്‍ നാണമില്ലേ, മുള്ളന്‍ കൊല്ലി വേലായുധന്‍ സെക്കന്‍ഡ് പാര്‍ട്ടാണ് പ്രതീക്ഷിക്കുന്നത്, പ്രളയത്തെക്കുറിച്ച് ഒരു ബ്ലോഗ് എഴുതാമോ പറ്റില്ലല്ലേ എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. നേരത്തെ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിംഗിലായിരുന്നു താരം.

Karma News Network

Recent Posts

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

47 seconds ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

27 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

42 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago