entertainment

പട്ടി സ്‌നേഹികള്‍ വിനായകനെ പോലെ അവയെ അന്തസായി വീട്ടില്‍ വളര്‍ത്തുക; വിനായകന്റെ ചിത്രത്തിന് കമന്റുകളുടെ പ്രവാഹം

സംസ്ഥാനത്ത് തെരുവ് നായശല്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റുമായി നടന്‍ വിനായകന്‍. തന്റെ പിറ്റ്ബുള്ളിനൊപ്പമുള്ള ചിത്രമാണ് വിനായകന്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. എപ്പോഴത്തെയും പോലെ ക്യാപ്ഷന്‍ ഒന്നും ഇടാതെയാണ് വിനായകന്‍ പോസ്റ്റ്. ഇതോടെ തെരുവ് നായകള്‍ക്ക് പിന്തുണയുമായി എത്തിയതാണോ അതോ കൂട്ടിലിട്ട് വളര്‍ത്താന്‍ പറഞ്ഞതാണോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്.

‘പട്ടികളെ തുറന്നു വിടാതെ തുടല്‍ ഇട്ട് പൂട്ടിയിടുക എന്നാണ് അണ്ണന്‍ ഉദ്ദേശിക്കുന്നത്, ഇതില്‍ ഒരു മെസ്സേജ് ഉണ്ട്. അത് ആരും കാണുന്നില്ല, കട്ട കലിപ്പ്, പട്ടികള്‍ തെരുവില്‍ അലഞ്ഞു തിരിയേണ്ടവര്‍ അല്ല സ്‌നേഹമുള്ള ജീവിയാണ്. പട്ടി സ്‌നേഹികള്‍ വിനായകനെ പോലെ അവയെ അന്തസായി വീട്ടില്‍ വളര്‍ത്തുക, ഈ ലോകം മറ്റ് ജീവജാലങ്ങളുടെ കൂടെയാണെന്ന തിരിച്ചറിവ് ഉണ്ടാകണം’, ഏത് വിനായകന്റെ പട്ടിയാണേലും റോഡീകുടെ പോകുന്ന കുഞ്ഞുങ്ങളെയോ മറ്റുള്ളവരെയോ ഉപദ്രവിച്ചാൽ തല്ലിക്കൊല്ലണം എന്നിങ്ങനെയാണ് ചില കമന്റുകള്‍.

അതേസമയം, തെരുവ് നായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ എന്നാവശ്യപ്പെട്ട് നടി മൃദുല മുരളി രംഗത്തെത്തിയിരുന്നു. തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കണം എന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കിയ സീരിയല്‍ നടി ഭരതന്നൂര്‍ ശാന്തയെ നായ ഉപദ്രവിച്ചിരുന്നു. പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സ്‌കൂള്‍ പരിസരങ്ങളും കുട്ടികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ക്കും ആയിരിക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കുക. രജിസ്‌ട്രേഷന്‍ ചെയ്യുന്ന പട്ടികള്‍ക്ക് മെറ്റല്‍ ടോക്കണ്‍ അല്ലെങ്കില്‍ കോളര്‍ ഘടിപ്പിക്കുകയും ചെയ്യും.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

20 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

47 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago