kerala

പ്രവർത്തിദിനം 25ൽ താഴെ, പുത്തൻ യൂണിഫോം വാങ്ങാൻ നിർദ്ദേശം, കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിനെതിരെ പ്രതിഷേധം

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും മാതാപിതാക്കളും രം​ഗത്ത്. വിദ്യാർത്ഥികളെ സാമ്പത്തികമായി ദുരുപയോ​ഗം ചെയ്യുന്ന രീതിയാണ് സ്കൂൾ മാനേജ്മെന്റ് എടുത്തിരിക്കുന്നത്. മക്കൾക്ക് നല്ല വിദ്യാഭ്യാസം കിട്ടണമെന്ന ഉദ്ദേശത്തോടെയാണ് മാതാപിതാക്കൾ അൺ എയ്ഡഡ് സ്കൂളിൽ വിദ്യാർത്ഥികളെ ഇല്ലാത്ത പണമുണ്ടാക്കിയും കടംവാങ്ങിയുമൊക്കെ പഠിക്കാൻ വിടുന്നത്. കോവിഡും ലോക് ഡൗണും വന്നതോടെ പല മാതാപിതാക്കളും സാമ്പത്തികമായി ദുരുതത്തിലാണ്.

നവംബർ മാസത്തിലാണ് ഓൺലൈൻ ക്ലാസ്സുകൾ ഒന്നരവർഷത്തിനുശേഷം ഓഫ് ലൈനായത്. എന്നിരുന്നാലും പകുതിയിലധികം വിദ്യാർത്ഥികൾ ഇപ്പോഴും ഓൺലൈൻ സബ്രദായം തന്നെയാണ് ആശ്രയിക്കുന്നത്. സ്കുളുകളിൽ അറ്റൻഡൻസിന്റെ കാര്യത്തിലും യൂണിഫോമിന്റെ കാര്യത്തിലുമൊന്നും യാതൊരു തരത്തിലുള്ള കർശന നിയന്ത്രണങ്ങളും പാടില്ലെന്ന് ​ഗവൺമെന്റ് ഉത്തരവിറക്കിയിട്ടുണ്ട്. ആ ഉത്തരവിനെ വകവെക്കാതെയാണ് കട്ടിപ്പാറ ഹോളി ഫാമിലി സ്കൂൾ പ്രവർത്തിക്കുന്നത്.

പ്ലസ്ടു ക്ലാസ് അവസാനിക്കാൻ ഏകദേശം രണ്ടു മാസം മാത്രമാണുള്ളത്. ആ രണ്ടു മാസത്തിനിടയിൽ ഏകദേശം 25 ദിവസങ്ങളിൽ മാത്രമാണ് ക്ലാസുകൾ പ്രവർത്തിക്കുക. ആ അവസരത്തിൽ എല്ലാ വിദ്യാർത്ഥികളും പുത്തൻ യൂണിഫോം വാങ്ങണമെന്ന കർശന നിലപാടിലാണ് മാനേജ്മെന്റ്. പണമടക്കാൻ യാതൊരു വഴിയില്ലെന്നും യൂണിഫോമിന്റെ ആവശ്യമില്ലെന്നും മാതാപിതാക്കളറിയിക്കുമ്പോൾ സാധിക്കില്ലെന്ന കർശന നിലപാടാണ് സ്കൂളിന്റെ ഭാ​ഗത്തു നിന്നും ഉണ്ടായിരിക്കുന്നത്, പെൺകുട്ടികളുടെ ഒരു സെറ്റ് യൂണിഫോമിന് ഏകദേശം 556 രൂപയും ആൺകുട്ടികളുടെ യൂണിഫോമിന് 495 രൂപയുമാണ്. ഒരു ജോഡി യൂണിഫോം തയിച്ച് കൈയ്യിൽ കിട്ടണമെങ്കിൽ 1000 രൂപയിൽ കൂടുതലാവും. ഇത്തരമൊരു നിർദ്ദേശം സ്കൂൾ മാനേജ്മെന്റിന്റെ ഭാ​ഗത്ത് നിന്നും വന്നതോടെ മാതാപിതാക്കൾ ആശങ്കയിലാണ്.

Karma News Network

Recent Posts

മലപ്പുറത്ത് 18 കാരിയെ മദ്യം നൽകി പീഡിപ്പിച്ച 44കാരൻ അറസ്റ്റിൽ

മലപ്പുറം യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ ഒഴൂർ ഇല്ലത്ത്പറമ്പിൽ ഷിഹാബിനെയാണ് (44) മഞ്ചേരി…

5 mins ago

നിരന്തരം അപകടം, മുതലപ്പൊഴി മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവനന്തപുരം: മുതലപ്പൊഴി മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ള നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ജോർജ് കുര്യൻ…

15 mins ago

അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ, അമ്മയെയും കൊണ്ടുപോകുന്നു എന്ന് കുറിപ്പ്

തിരുവനന്തപുരം : വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം…

45 mins ago

ക്ഷമിക്കണം, ഒരുമാസത്തിനകം തിരികെത്തരാം, അധ്യാപികയുടെ വീട്ടില്‍ കുറിപ്പെഴുതി വച്ച് മോഷണം നടത്തി കള്ളന്‍

ചെന്നൈ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് കള്ളന്‍. വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍…

49 mins ago

ദൃശ്യം മോഡലിൽ മൃതദേഹം മാറ്റിയോ, മാന്നാർ കൊലപാതകത്തിൽ ട്വിസ്റ്റ്

ആലപ്പുഴ : മാന്നാറിലെ കൊലപാതകത്തില്‍ കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകാത്തതിൽ കുഴഞ്ഞ് പോലീസ്. ദൃശ്യം മോഡലില്‍ ഒന്നാംപ്രതി അനില്‍കുമാര്‍ കൊല്ലപ്പെട്ട…

1 hour ago

ശാലിനിക്ക് മൈനർ സർജറി, വിദേശത്തുനിന്ന് ഓടിയെത്തി അജിത്

നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ…

2 hours ago