kerala

ആറാം വിരല്‍ നീക്കം ചെയ്യാനെത്തിയ നാലുവയസുകാരിയ്ക്ക് നാവിൽ ശസ്ത്രക്രിയ ; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട്: ആറാം വിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് പകരം നാലുവയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി . ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസുകാരിക്ക് നടത്തിയ ശസ്ത്രക്രിയയാണ് മാറിപ്പോയത്. സംഭവത്തില്‍ ഡോക്ടര്‍ മാപ്പുപറഞ്ഞതായും പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്തതായും കുടുംബം പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. കൈയിലെ ആറാം വിരല്‍ നീക്കം ചെയ്യുന്നതിനാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ഒന്‍പത് മണിക്ക് ശസ്ത്രക്രിയയ്ക്ക് കയറ്റി. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തുവരുമ്പോള്‍ വായില്‍ പഞ്ഞി വെച്ച നിലയിലായിരുന്നു .ആദ്യം വിചാരിച്ചത് വേദന കൊണ്ട് വായില്‍ പഞ്ഞി വെച്ചതാകാം എന്നാണ്. എന്നാല്‍ കൈയില്‍ നോക്കിയപ്പോള്‍ ആറാം വിരല്‍ അതേ പോലെ തന്നെ കണ്ടു. ഇക്കാര്യം നഴ്‌സുമാരോട് ചോദിച്ചപ്പോള്‍ നാവില്‍ ശസ്ത്രക്രിയ നടത്തിയല്ലോ എന്നായിരുന്നു പ്രതികരണം.

ആറാം വിരല്‍ നീക്കാനാണ് ശസ്ത്രക്രിയയ്ക്ക് എത്തിയതെന്നും കുട്ടിക്ക് സംസാരിക്കാന്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ് ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഉടന്‍ സ്ഥലത്തെത്തിയ ഡോക്ടര്‍ ശസ്ത്രകിയാ പിഴവിന് മാപ്പ് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. കൂടാതെ കുട്ടിയുടെ തൊണ്ടയില്‍ ഒരു കെട്ട് ഉണ്ടായിരുന്നു എന്നും അത് നീക്കം ചെയ്തതായും ഡോക്ടര്‍ വിശദീകരിച്ചു. തുടര്‍ന്ന് വീണ്ടും ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റി കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി.

Karma News Network

Recent Posts

ജോസ് കെ മാണിയ്ക്കെതിരെ വിമർശനം, പാലാ നഗരസഭാ കൗൺസിലര്‍ ബിനു പുളിക്കകണ്ടത്തിനെ പുറത്താക്കി സിപിഎം

കോട്ടയം: പാലാ നഗരസഭ സിപിഐഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടത്തിനെതിരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പുറത്താക്കി. ജോസ് കെ…

14 mins ago

എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ രാജിവെയ്ക്കുന്നില്ല, കോൺഗ്രസ്സിന് നേരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി

മുഖ്യമന്ത്രിയെ കൊണ്ട് ഈ ജൻമം രാജിവയ്പ്പിക്കാം എന്ന് ഒരു കോൺഗ്രസ്സും കരുതണ്ട,അതിനുള്ള വെള്ളം വാങ്ങി വച്ചോ,ദാ മുകയമന്ത്രി പിണറായി വിജയൻ…

47 mins ago

മോഹൻ ചരൺ മാജി ഒഡീഷ മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ബുധനാഴ്ച

ഭുവനേശ്വര്‍: ബിജെപി നേതാവ് മോഹന്‍ ചരണ്‍ മാജി ഒഡീഷയിലെ പുതിയ മുഖ്യമന്ത്രിയാകും. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ. രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. കെവി…

2 hours ago

99 കോൺഗ്രസ് എം.പിമാരേ അയോഗ്യരാക്കാൻ ഹർജി, ഖതാഖാത് പണം കൈമാറ്റം

കോൺഗ്രസിന്റെ 99 എം.പിമാരേയും അയോഗ്യരാക്കാൻ ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്‌ ദില്ലിയിലെ അഭിഭാഷകൻ വിഭോർ ആനന്ദ്. ജനപ്രാതിനിധ്യ നിയമത്തിലെ (ആർപിഎ)…

2 hours ago

വിമാനാപകടം, മലാവി വൈസ് പ്രസി‍ഡന്റ് സോളോസ് ക്ലോസ് ചിലിമയും ഭാര്യയും ഉൾപ്പെടെ 10 പേർക്കു ദാരുണാന്ത്യം

ലിലോങ്‌വേ: മലാവിയുടെ തലസ്ഥാനമായ ലിലോങ്‌വേയിൽ നിന്നും തിങ്കളാഴ്ച പുറപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടു. മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും(51)…

3 hours ago

മഞ്ഞുമ്മൽ ബോയ്സ് നി‍ർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം

മഞ്ഞുമ്മൽ ബോയ്സ് നി‍ർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം. കള്ളപ്പണ ഇടപാടിലാണ് അന്വേഷണം. നിർമ്മാതാക്കളായ നടൻ സൗബിൻ ഷാഹിറിനെയും, ഷോൺ ആന്റണിയേയും…

4 hours ago