topnews

മണിപ്പൂർ, കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ കലാപത്തിനു ശ്രമം, പിണറായിക്കെതിരെ ആരോപണം, പരാതി

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഗുരുതരമായ ആരോപണം. മണിപ്പൂർ കലാപത്തേ കുറിച്ച് വ്യാജമായ പ്രചാരണം നറ്റത്തി എന്നും ക്രിസ്ത്യൻ ഉന്മൂലനം എന്നും ഇതിനു പിന്നിൽ സംഘപരിവാർ എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

എന്നാൽ മണിപ്പൂരിലെ സംഘർഷത്തിൽ മതം ഇല്ലെന്നും വിശ്വാസവും ആയി ഇതിനേ കൂട്ടി കുഴക്കരുത് എന്നും ചൂണ്ടിക്കാട്ടി മണിപ്പൂരിലെ തന്നെ മെയ്തീസ് ക്രൈസ്തവർ രംഗത്ത് വന്നത് മുഖ്യമന്ത്രിക്ക് തിരിച്ചടിയായി. മെയ്തീസ് ക്രൈസ്തവർ പറയുന്നത് ദയവായി ഇതിനെ മതവും വിശ്വാസവുമായി കൂട്ടി കലർത്തരുത് എന്നാണ്‌. മതമല്ല സംഘർഷത്തിനു പിന്നിൽ എന്നും ഗോത്രങ്ങളേ കലാപത്തിന്റെ ഉപകരണങ്ങൾ ആക്കരുത് എന്നും മെയ്തീസ് ക്രൈസ്തവർ പറഞ്ഞു. അവർ ഇതുമായി ബന്ധപ്പെട്ട് പ്ലക്കാർഡുകളും ഉയർത്തി. ഇതെല്ലാം സൂചിപ്പിക്കുന്നത് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വസ്തുതാപരമായ തെറ്റും വ്യാജ സന്ദേശവും കലർന്നു എന്നാണ്‌,ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കപ്പെടുന്നു എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതിയിരുന്നു.സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണ് എന്നും വർഗ്ഗീയ ധ്രുവീകരണം നറ്റക്കുന്നു എന്നും മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ട എന്നും മുഖ്യമന്ത്രി കുറിച്ചിരുന്നു

ഇത് കേരളത്തിൽ വൻ തോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. മണിപൂരിൽ സംഘപരിവാർ സംഘടനകളും ക്രൈസ്തവരും തമ്മിലാണ്‌ കലാപം എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വൻ പ്രചാരനം നടക്കുകയാണ്‌. മണിപ്പൂരിൽ ബിജെപിക്കാർ പള്ളികൾ തകർത്തു എന്ന പ്രചാരണം നടക്കുന്നു. എന്തുകൊണ്ടായിരിക്കും മുഖ്യമന്ത്രി അവിടുത്തേ ആളുകൾ പൊലും തള്ളിപറയുന്ന ഒരു പ്രചാരാണം കേരളത്തിൽ നടത്തിയത്.ഹിന്ദു-ക്രൈസ്തവ വിശ്വാസികളെ തമ്മിൽ തെറ്റിക്കാൻ മണിപ്പൂർ കലാപത്തിന്റെ പേരിൽ കേരളത്തിൽ വ്യാജ പ്രചരണം നടത്തിയതിനു പരാതി നല്കിയിരിക്കുകയാണ്‌.ബിജെപി നേതാവ് കൂടിയായ ചിദാനന്ദ സിംഗ് മണിപ്പൂർ ഡി ജി പിക്കാണ്‌ പരാതി നല്കിയത്. പരാതിയുടെ ഉടക്കം ഇങ്ങിനെ..

മണിപ്പൂർ ഗോത്ര കലാപത്തെ തുടർന്ന് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായി എന്ന് പ്രചരിപ്പിച്ചു കൊണ്ട് കേരളത്തിലടക്കം നിരവധി പേരാണ് ഒരു ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. മണിപ്പൂർ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിദാനന്ദ സിംഗിന്റെയും അദ്ദേഹത്തിന്റെ മകന്റെയും ചിത്രമാണ് ഗോത്ര കലാപവുമായി ബന്ധപ്പെടുത്തി ഗൂഢ ശക്തികൾ പ്രചരിപ്പിച്ചത്. ഹിന്ദു-ക്രൈസ്തവ വിശ്വാസികളെ തമ്മിൽ തെറ്റിക്കാൻ കേരളത്തിലെ കമ്യൂണിസ്റ്റുകാരും ഇസ്ലാമിസ്റ്റുകളും ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുകയും അവരുടെ സോഷ്യൽ മീഡിയ അക്ക്കൗണ്ടുകൾക്കെതിരെ നടപടിയും വേണം.ണിപ്പൂരിലെ കലാപവും ആയി ബന്ധപ്പെട്ട് കേരളത്തിൽ തനിക്കും 11 വയസ്സുള്ള മകനുമെതിരെ വ്യാജ പ്രചരണവും വ്യക്തിഹത്യയും നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് ചിദാനന്ദ സിംഗ് മണിപ്പൂർ ഡിജിപിയ്‌ക്ക് പരാതി നൽകിയത്. ചിദാനന്ദ സിംഗും അദ്ദേഹത്തിന്റെ സ്‌കൂൾ വിദ്യാർത്ഥിയായ 11 വയസ്സുകാരൻ മകന്റെയും ആർഎസ്എസ് ഗണവേഷത്തിലുള്ള ചിത്രമാണ് വ്യജ പ്രചാരണത്തിനായി ഉപയോഗിച്ചത്. യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ എന്ന് ചിത്രീകരിച്ചുകൊണ്ടാണ് പോസ്റ്റ് പ്രചരിപ്പിച്ചത്. ദേശീയ ബാലാവകാശ കമ്മീഷനും വിഷയത്തിൽ പരാതി സ്വീകരിച്ചിട്ടുണ്ട്.

‘സമഗ്ര സാംസ്‌കാരിക വേദി’ എന്ന ഗ്രൂപ്പിൽ അംഗമായ നുഹ്‌മാൻ കണ്ണത്ത്, ഫേയ്സ്ബുക്കിൽ വ്യാജ പ്രചരണം നടത്തിയ അജീസ് മുഹമ്മദ്, ട്വിറ്ററിൽ ഫോട്ടോ പ്രചരിപ്പിച്ച ശങ്കർ കൊണ്ടപ്രാതി എന്നിവർക്കെതിരെയും കേരളത്തിൽ ഈ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെയും കേസ് നൽകിയിട്ടുണ്ട്.

മണിപ്പൂർ കലാപത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്ഥാവിച്ചു.ഗോത്രവർഗങ്ങൾ തമ്മിലുള്ള കലാപം മതത്തിന്റെ പേരിലാക്കി സംസ്ഥാനത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ മുഖ്യമന്ത്രിയുടെ പാർട്ടി കുറേനാളുകളായി ശ്രമിക്കുന്നുണ്ട്. സിപിഎമ്മിന്റെ വ്യാജപ്രചരണം സംസ്ഥാന മുഖ്യമന്ത്രിയും ഏറ്റെടുത്തത് ദൗർഭാഗ്യകരമാണെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

Karma News Network

Recent Posts

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 min ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

14 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

42 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago