topnews

അറ്റാക്ക് വന്ന് ജീവനുവേണ്ടി അഖിൽ പിടഞ്ഞത് 5.5 മണിക്കൂർ, ചികിൽസ കിട്ടിയില്ല, എസ്.കെ ആശുപത്രി ക്കെതിരെ ബന്ധുക്കളുടെ ​ഗുരുതര ആരോപണം

തിരുവനന്തപുരം എസ് കെ ആശുപത്രിയിൽ S K HOSPITALS THIRUVANANTHAPURAM നെഞ്ച് വേദനയുമായെത്തിയ യുവാക്കൾക്ക് ജീവൻ നഷ്ടമായതായി ബന്ധുക്കളുടെ പരാതി. അറ്റാക്ക് വന്ന് ജീവനുവേണ്ടി അഖിൽ പിടഞ്ഞത് 5.5 മണിക്കൂറാണെന്ന് ബന്ധുക്കൾ കർമ ന്യൂസിനോട് പറഞ്ഞു. അറ്റാക്ക് വന്ന പേഷ്യന്റിനെ ആശുപത്രിയിൽ അഡ്മിറ്റാക്കിയ ശേഷം ആൻജിയോ​ഗ്രാം കംപ്ലെയിന്റാണെന്ന കാരണം പറഞ്ഞ് ചികിത്സ വൈകിപ്പെച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മണിക്കൂറുകൾ ചികിത്സ വൈകിപ്പിച്ച ശേഷം ഒടുവിൽ മൃതദേഹം വെറ്റിലേറ്ററിൽ ഇട്ടു. പിന്നാലെ ആൻജിയോ​ഗ്രം ചെയ്തെന്നാണ് ആശുപത്രി പറയുന്നതെങ്കിലും അതിന്റെ തെളിവ് കൈമാറാൻ അധികൃതർ തയാറാകുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.

പൊലിസിൽ കംപ്ലെയിന്റ് ചെയ്തു. ഒരു പേഴ്സന്റേജ് മാത്രമാണ് അഖിൽ ജീവിതത്തിലേക്ക് വരാൻ സാധ്യതയുള്ളുവെന്നാണ് പറയുന്നത്. അതിനർത്ഥം മരണപ്പെട്ടുവെന്നല്ലേയെന്നും കുടുംബം ചോദിക്കുന്നു. എ​ഗ്മോ ചെയ്യാനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ പറഞ്ഞു. ഇത്രയും ​ഗുരുതരമായ ആവസ്ഥയിൽ കഴിയുന്ന ഒരു രോ​ഗിയെ എങ്ങനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റും എന്നാണ് ബന്ധുക്കളുടെ ചോദ്യം.

പല മീഡിയക്കാരെ വിളിച്ചെങ്കിലും എത്തിയവരെ അധികൃതർ ഇറക്കിവിട്ടു. മീഡിയക്കാരെ വിളിക്കും എന്ന് പറഞ്ഞപ്പോൾ ധാർഷ്ട്യപരമായ നിലപാടാണ് ആശുപത്രി അധൃകതൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായതെന്നും കുടുംബം കർമ ന്യൂസിനോട് പറഞ്ഞു.ജനം ടി.വി വാർത്ത ഇട്ട ശേഷം ആശുപത്രിക്കാർ സ്വാധീനിച്ച് വാർത്ത നീക്കം ചെയ്തു എന്നും ബന്ധുക്കൾ പറഞ്ഞു.എല്ലാ മീഡിയക്കാരും ഇവരുടെ കൈപ്പിടിയിൽ ആണെന്നതിന്റെ തെളിവാണിതെന്നും കുടുംബം പറയുന്നു. അഖിലിന് കുഞ്ഞുണ്ടായിട്ട് വെറും 30 ദിവസം മാത്രമേ ആയിട്ടുള്ളു. അവരുടെ ഭാര്യയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും കുടംബം കണ്ണീരോടെ ചോദിക്കുന്നു

വീഡിയോ കാണാം

Karma News Network

Recent Posts

ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ ഓട്ടിച്ചു വിട്ടു , താരസംഘടന അമ്മയിൽ സുരേഷ്​ഗോപി പങ്കുവച്ച ഓർമ്മകൾ വൈറൽ

നീണ്ട ഇരുപത്തിയേഴു വർഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന താരസംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുത്ത…

46 mins ago

വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു, മരണം ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്കിടെ

മെൽബൺ∙ വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു. ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച മൻപ്രീത് കൗർ (24) ആണ് മരിച്ചത്. നാല്…

1 hour ago

വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം, വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം

വള്ളിക്കുന്ന് ∙ വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം. വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം. മലപ്പുറം ജില്ലയിൽ ഇതോടെ…

2 hours ago

20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

തലശ്ശേരി: 20 ലിറ്റർ ( 30 കുപ്പി ) മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ. മാടപ്പീടികയിൽ വാഹന…

3 hours ago

പാലിയേക്കര ടോൾ പ്ലാസയിൽ ലോറി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടിപ്പർ ലോറി കാറിനെ നിരക്കി കൊണ്ടുപോയ സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് എൻഫോസ്മെന്റ്…

3 hours ago

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘർഷം, പ്രിന്‍സിപ്പലിനെയും അധ്യാപകനെയും മർദ്ദിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘർഷത്തിലെത്തി. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ.…

4 hours ago