kerala

വായില്‍ തോന്നിയത് ഛർദിച്ച വിനായകനെതിരെ ദേശീയ വനിത കമീഷനില്‍ പരാതി

തിരുവനന്തപുരം: നടന്‍ വിനായകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഒ.ബി.സി മോര്‍ച്ച ദേശീയ വനിത കമീഷനില്‍ പരാതി നല്‍കി. ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്റ് തൃപ്പലവൂര്‍ വിപിന്‍ ആണ് പരാതി നല്‍കിയത്. ‘ഒരുത്തി’ സിനിമയുടെ പ്രമോഷനുവേണ്ടി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്.

വിനായകന്റെ പ്രതികരണത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നാലെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച്‌ സംസാരിച്ചതില്‍ വിനായകന്‍ ക്ഷമ ചോദിച്ചു. ‘പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ (ഒട്ടും വ്യക്തിപരമായിരുന്നില്ല ) വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു’ – വിനായകന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘എന്റെ ലൈഫിൽ ഞാൻ പത്ത് പെണ്ണുങ്ങൾക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാൻ തന്നെയാണ് ചോദിച്ചത് നിങ്ങൾക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങൾ പറയുന്ന മീ ടൂ ഇതാണെങ്കിൽ ഞാൻ ഇനിയും ചോദിക്കും. എനിക്ക് വേറെ ആർക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ഇനിയും ചോദിക്കും.ഇതാണോ നിങ്ങൾ പറഞ്ഞ മീ ടൂ? ഇതല്ലെങ്കിൽ എന്താണ് നിങ്ങൾ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ’, എന്നായിരുന്നു വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെ വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖർ രൂക്ഷ വിമർശനവുമായി എത്തിയിരുന്നു. വിനായകൻറെ വികലമായ കാഴ്ചപാട് എന്നായിരുന്നു വ്യാപകമായി ഉയർന്ന വിമർശനം. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ നടൻറെ മാപ്പുപറച്ചിൽ.

മീ ടു സംബന്ധിച്ച് കഴിഞ്ഞ ദിവസം നടൻ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി സംവിധായക കുഞ്ഞില മാസില്ലാമണി. ഒരാളെ അസ്വസ്ഥരാക്കും വിധം അല്ലെങ്കിൽ അപമാനിക്കും വിധം അനുവാദം ചോദിക്കുന്നത് അനുവാദം ചോദിക്കൽ അല്ലെന്ന് സംവിധായിക കുറിക്കുന്നു. ബസ്സ് കാത്ത് നിൽക്കുന്ന സ്ത്രീയോട് എന്താണ് റേറ്റ് എന്ന് ചോദിക്കുന്നത്, ഇൻബോക്സിൽ വന്ന് കൊടുക്കുമോ എന്ന് ചോദിക്കുന്നത് അനുവാദം എന്ന ഉദ്ദേശ്യം വെച്ച് ഉള്ളത് അല്ല. അപമാനിക്കുക എന്നുള്ള ഉദ്ദേശ്യം വെച്ചുള്ളതാണ്. ജാതിയെ പറ്റി, വർഗ്ഗ രാഷ്ട്രീയത്തെ പറ്റി ഒക്കെ സംസാരിക്കുന്ന വിനായകൻ, ജെന്റർ മാത്രം മനസ്സിലാവുന്നില്ല എന്നുള്ളത് അത് അയാളെ കുടുക്കുന്നത് കൊണ്ട് തന്നെയാണ്. സ്വയം തിരുത്താൻ അയാൾ തയ്യാറല്ലാത്തത് കൊണ്ട് തന്നെയാണെന്നും കുഞ്ഞില ഫേസ്ബുക്കിൽ കുറിച്ചു.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

22 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

27 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

29 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

55 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago