കോഴിക്കോട്. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിക്ക് കുറ്റിക്കാട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാര്‍ക്കായിട്ടുള്ള സ്ഥാപനത്തില്‍ നിന്നും മര്‍ദനം ഏറ്റതായി പരാതി. ഒളവണ്ണ സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബമാണ് പരാതി നല്‍കിയത്. കഴിഞ്ഞ മേയ് ഒന്നിനാണ് മാതാവ് ഭിന്നശേഷിക്കാര്‍ക്കായിട്ടുള്ള സ്ഥാപനത്തില്‍ മകളെ ചേര്‍ത്തത്.
13 കാരിയായ മളുമായി ആദ്യം ്സ്ഥാപനത്തില് എത്തുമ്പോള്‍ ഫീസ് നല്‍കേണ്ടെന്നും സ്പോണ്‍സറെ സംഘടിപ്പിച്ച് നല്കിയാല് മതിയെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് ശേഷം മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയപ്പോഴാണ് ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടത്. അതേസമയം സ്ഥാപനം ആവശ്യപ്പെട്ട പ്രകാരം സ്പോണ്‍സറെ എത്തിക്കുവാന്‍ സാധിക്കാത്തതാണ് മര്‍ദനത്തിന് കാരണമെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്.
അതേസമയം 13കാരിയും ഭിന്നശേഷിക്കാരിയുമായ കുട്ടിയെ കാണുവാന്‍ മാതാവ് അനുമതിയില്ലാതെ സ്ഥാപനത്തില്‍ എത്തിയെന്നും ഇത് ചോദ്യം ചെയ്തിരുന്നുവെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പറയുന്നു. അല്ലാതെ പരാതിയില്‍ പറയുന്നത് പോലെ കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പറയുന്നത്.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…