kerala

പട്ടയം നൽകാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെന്ന് പരാതി, സിപിഐ മണ്ഡലം സെക്രട്ടറിയെ മാറ്റി

തിരുവനന്തപുരം. പട്ടയം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഐ നേമം മണ്ഡലം സെക്രട്ടറിയെ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. പട്ടയം നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപയാണ് ജയചന്ദ്രന്‍ തട്ടിയെടുത്തത്. ഇയാളെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ ജില്ല എക്‌സിക്യൂട്ടിവാണ് തീരുമാനം എടുത്തത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. അമ്പലത്തറ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. മണ്ഡലം സെക്രട്ടറിക്ക് പണം നല്‍കിയതിന്റെ തെളിവുകള്‍ ഇയാള്‍ സിപിഐ നേതൃത്വത്തിന് നല്‍കി. ചാലയില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്തെ മൂന്ന് സെന്റ് സ്ഥലത്തിന് പട്ടയം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ഇതിനായി 10 ലക്ഷമാണ് ജയചന്ദ്രന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് 5.5 ലക്ഷത്തിന് ഇടപാട് ഉറപ്പിച്ചു. തുടര്‍ന്ന് മുട്ടത്തറയിലെ വില്ലേജ് ഓഫിസിന്റെ മുന്നില്‍ വെച്ച് 1.5 ലക്ഷം കൈമാറുകയായിരുന്നു. പിന്നീട് താലുക്ക് ഓഫീസില്‍ കൊണ്ടുപോയി ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ എന്ന പേരില്‍ പണം വാങ്ങി. അഞ്ച് മാസത്തിനിടെ നാല് ലക്ഷം വാങ്ങിയതായി പരാതിയില്‍ പറയുന്നു.

Karma News Network

Recent Posts

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

5 seconds ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

21 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

28 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

42 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

57 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago