trending

ബസ് ഡ്രൈവറോടൊപ്പം ഒളിച്ചോടി പത്താംക്ലാസ്സുകാരി

ഒരു കുട്ടിയുള്ള വിവാഹിതനായ സ്വകാര്യ ബസ് ഡ്രൈവരോടൊപ്പം ഒളിച്ചോടി പത്താം ക്ലാസുകാരി. പത്തനംതിട്ട മൂഴിയാരാണ് ആണ് സംഭവം. ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിനൊപ്പ (33) മാണ് പെൺകുട്ടി പോയിരിക്കുന്നത്. പത്തനംതിട്ട സ്വകാര്യ ബസ് ടെർമിനലിൽ രാവിലെ ബസ് എത്തിച്ച ശേഷമാണ് ഇയാൾ പെൺകുട്ടിയുമായി അപ്രത്യക്ഷനായത്. സീതത്തോട് കൊച്ചുകോയിക്കൽ എന്ന സ്ഥലത്ത് വാടകക്ക് താമസിക്കുന്നയാളാണ് ഷിബിൻ. ഇരുവരെയും കോട്ടയത്തു നിന്നും പോലീസ് പിടികൂടി

മാതാവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാവ് ഫോണിൽ റെക്കോഡിങ് ഓപ്ഷൻ ഇട്ടിരുന്നു. പുലർച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെയാണ് പുലർച്ചെ നാലിന് കണ്ണുവെട്ടിച്ച് പെൺകുട്ടി കടന്നു കളഞ്ഞതെന്നാണ് മാതാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ഇതിനിടയിൽ മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചു. നിങ്ങളുടെ മകൾ എന്റെ കൈയിൽ സുരക്ഷിതയായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ ഫോൺ ഓഫ് ചെയ്യുകയായിരുന്നു, ഷിബിന്റെ മുൻകാല ചരിത്രം മനസിലാക്കിയ പോലീസ്‌ ആ വഴിക്കു നടത്തിയ അന്വേഷണമാണു വൈകിട്ടോടെ കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്‌. കോട്ടയം സ്വകാര്യ ബസ്‌ സ്‌റ്റാൻഡിനു സമീപത്തെ ലോഡ്‌ജിലാണ്‌ ഇരുവരും ഉണ്ടായിരുന്നത്‌. അൺഎയ്‌ഡഡ്‌ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ബസ്‌ യാത്രയ്‌ക്കിടെയാണു ഷിബിനെ പരിചയപ്പെട്ടത്. ഇയാൾ കൊച്ചുകോയിക്കലിനു സമീപം വാടകയ്‌ക്കു താമസിക്കുകയാണ്‌. വിവാഹിതനായ ഇയാൾക്ക്‌ മക്കളുമുണ്ട്‌. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്കു വിധേയമാക്കിയശേഷം തുടർനടപടി സ്വീകരിക്കും.

Karma News Network

Recent Posts

പ്രിയങ്കയ്ക്ക് പിന്തുണ അറിയിച്ച് ഭർത്താവ് വാദ്ര, രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദ്ദേശം

വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഭാര്യ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ അറിയിച്ച റോബർട്ട് വാദ്ര, രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെക്കാനും കൂടുതൽ…

2 mins ago

തലശ്ശേരിയിൽ ബോംബ് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു

കണ്ണൂർ : തലശ്ശേരിക്കടുത്ത് കുടക്കളത്ത് ബോംബ് സ്ഫോടനം ഒരാൾ കൊല്ലപ്പെട്ടു.കുടക്കളം സ്വദേശി വേലായുധൻ (80) ആണ് മരിച്ചത്.വീട്ടുപറമ്പിൽ നിന്നും ലഭിച്ച ബോംബ്…

5 mins ago

സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടം, തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി

കൊച്ചി : സംരക്ഷണഭിത്തി ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്‌ക്ക് കൊച്ചി കാക്കനാടാണ് സംഭവം ഉണ്ടായത്.…

14 mins ago

അനുവാദമില്ലാതെ ടച്ചിങ്സ് എടുത്തതിനെച്ചൊല്ലി വാക്കേറ്റം, ബാറിന് മുന്നിൽ യുവാക്കളുടെ തമ്മിൽ തല്ല്, ഹെൽമറ്റുകൊണ്ട് തലയ്ക്കടിയേറ്റ് ഒരാൾക്ക് പരിക്ക്

പത്തനംതിട്ട: ബാറിന് മുന്നിൽ മദ്യപിച്ച് യുവാക്കളുടെ തമ്മിൽ തല്ലി. തർക്കത്തിനിടയിൽ ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഒരാളുടെ തലയ്ക്ക്…

32 mins ago

പഞ്ചവാദ്യ കലാകാരൻ ബൈക്കും ബസും കൂട്ടിയിടിച്ച് മരിച്ചു

കൊല്ലത്ത് ബൈക്ക് അപകടത്തിൽ പഞ്ചവാദ്യ കലാകാരൻ മരിച്ചു. അഞ്ചൽ അലയമൻ ബിജു ഭവനിൽ ബിജുകുമാർ (48) ആണ് മരിച്ചത്. ഇന്ന്…

47 mins ago

ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു, സംഭവം കൊല്ലത്ത്

കൊല്ലം : കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ഇന്ന്…

51 mins ago