crime

ഗതാ​ഗത കുരുക്ക് ഉണ്ടാക്കിയെന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്ത ബസ് ഡ്രൈവറുടെ മുഖത്ത് എസ്ഐ അടിച്ചതായി പരാതി

കോഴിക്കോട്, ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ബസ് കസ്റ്റഡിയിലെടുത്ത എസ് ഐ ഡ്രൈവറുടെ മുഖത്ത് അടിച്ചെന്ന് പരാതി. കഴിഞ്ഞ 22നാണ് സംഭവം. കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന ടാലൻറ് ബസ് ഡ്രൈവർ ഷിബിത്തിനെയാണ് കൊയിലാണ്ടി എസ്.ഐ അനീഷ് തെക്കേടത്ത് മർദിച്ചതായാണ് പരാതി. സംഭവത്തി​ന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന ബസ് കൊയിലാണ്ടിയിലെത്തിയപ്പോൾ ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു. കൊയിലാണ്ടി മാർക്കറ്റ് പരിസരത്തെ കുരുക്കിൽപ്പെട്ടതിന് പിന്നാലെ ബസിന്റെ ബ്രേക്ക് ജാമാവുകയും റോഡിൽ കുടുങ്ങുകയും ചെയ്തു. ഇതിനിടയിൽ പുറകിൽ വരികയായിരുന്ന മറ്റൊരു ബസ് ടാലന്റിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന കാറിൽ ഉരസി. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് ബസ് പിറ്റേ ദിവസം സ്‌റ്റേഷനിൽ ഹാജരാക്കാനും ജീവനക്കാർ സ്‌റ്റേഷനിലെത്തിക്കാനും നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച ബസ് ജീവനക്കാർ സ്‌റ്റേഷനിലെത്തിയതോടെയാണ് എസ്.ഐ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ഡ്രൈവറുടെ മുഖത്തടിക്കുകയും ചെയ്തതതെന്നാണ് പരാതി.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തെ തുടർന്ന് എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.പിക്കും മനുഷ്യാവകാശ കമ്മീഷൻ, പൊലീസ് ക്ലബിലടക്കം പരാതി നൽകിയെന്നാണ് ബസ് ജീവനക്കാര്‍ വിശദമാക്കുന്നത്. എന്നാൽ സംഭവം നടന്ന അന്ന് തന്നെ ബസ് സ്‌റ്റേഷനിൽ ഹാജരാക്കാൻ നിർദേശിച്ചിരുന്നുവെന്നും എന്നാൽ രണ്ട് ദിവസം കഴിഞ്ഞാണ് സ്‌റ്റേഷനിലെത്തിച്ചെതന്നും എസ് ഐ പ്രതികരിച്ചു.

ബസ് ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാൾ മുമ്പും അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസ് നിലവിലുണ്ടെന്നും എസ്.ഐ കൂട്ടിച്ചേർത്തു.ബ്രേക്ക് ജാമായി എന്നാണ് ബസ് ജീവനക്കാര്‍ അവകാശപ്പെടുന്നത്. അങ്ങനെ ആണെങ്കില്‍ എങ്ങനെ ആണ് ബസ് ജീവനക്കാര്‍ കണ്ണൂര് പോയി ട്രിപ്പ് എടുക്കുകയെന്നും ജീവനക്കാര്‍ സ്റ്റേഷനില്‍ വന്ന് പ്രകോപന ശ്രമമാണ് നടത്തിയതെന്നും എസ് ഐ വിശദമാക്കുന്നു. പോക്കറ്റില്‍ ക്യാമറ ഓണ്‍ ചെയ്ത് വച്ച് രഹസ്യമായാണ് ബസ് ജീവനക്കാര്‍ വീഡിയോ ചിത്രീകരിച്ചതെന്നും എസ്ഐ പ്രതികരിച്ചു.

Karma News Network

Recent Posts

ഓസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹമാസുകാരുടെ ആക്രമണം

ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…

2 mins ago

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

19 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

33 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

48 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago