topnews

വിമാനത്തിൽ ലിംഗം പ്രദർശിപ്പിച്ചു, യാത്രക്കാരിയെ പീഢീപിച്ച് മൂത്രത്തിൽ കുളിപ്പിച്ചു

ന്യൂയോർക്കിൽ നിന്നും ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യാ വിമാനത്തിൽ വെച്ച് സ്ത്രീ യാത്രക്കാരിയെ പീഢിപ്പിച്ചു. വിമാനത്തിൽ വയ്ച്ച് സ്ത്രീ യാത്രക്കാരിയുടെ ശരീരത്തിൽ സമീപത്ത് ഉണ്ടായിരുന്ന പുരുഷ യാത്രക്കാരൻ മൂത്രം ഒഴിക്കുകയും ചെയ്തു. വിമാന യാത്രയിലെ വളരെ ഞെട്ടിക്കുന്ന സംഭവത്തിൽ പ്രതിയേ അധികൃതർ പിടികൂടിയില്ല എന്നതും വൻ വീഴ്ച്ചയായി. ഇതേ എയർ ഇന്ത്യാ വിമാനം ദില്ലിയിൽ ഇറങ്ങിയ ശേഷം സ്ത്രീയേ ഉപദ്രവിച്ച യാത്രക്കാരൻ മുങ്ങുകയായിരുന്നു. വിമാന താവള അധികാരികളും വിമാനത്തിലെ ക്രൂവിനും ഇയാളേ പിടികൂടാൻ ആയില്ല. 70 വയസോളം പ്രായമുള്ള മുതിർന്ന പൗരയായ ഒരു സ്ത്രീ ക്കാണ്‌ ഉയർ ഇന്ത്യാ വിമാനത്തിൽ ഈ ദുരവസ്ഥ ഉണ്ടായത്.തനിക്ക് വിമാനത്തിലെ ബിസിൻസ് ക്ളാസിൽ വയ്ച്ച് ഉണ്ടായ അനുഭവം തുറന്ന് വിവരിച്ച് ഇപ്പോൾ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തയച്ചിരിക്കുകയാണ്‌.

മൂത്രമൊഴിച്ചതിന് ശേഷം യുവാവ് രഹസ്യാ അവയവം തുറന്ന് കാട്ടി വിമാനത്തിൽ നില്ക്കുകയായിരുന്നു എന്ന് മറ്റ് യാത്രക്കാർ പറഞ്ഞു.മൂത്രത്തിൽ നനഞ്ഞ യാത്രക്കാരിയുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീയാണ്‌ ഇയാളേ പിന്നീട് ബലമായി പറഞ്ഞയച്ചത് എന്നും യാത്രക്കാർ പങ്കുവയ്ച്ചു.യുവാവ് പോയ ശേഷം ഉടൻ തന്നെ പീഢനത്തിനിരയായ സ്ത്രീ വിമാനത്തിലെ ക്രൂവിനെ വിളിച്ച് വരുത്തി പരാതി പറഞ്ഞു.ക്യാബിൻ ക്രൂ അംഗത്തെ അറിയിച്ചു.പീഢനത്തിനിരയായ യാത്രക്കാരി പറയുന്നത് ഇങ്ങിനെ.. എനിക്ക് നേരേ നിന്ന് ആ യുവാവ് സ്വകാര്യ അവയവം കാണിക്കുകയായിരുന്നു. തുടർന്ന് എന്റെ ശരീരത്തിലേക്ക് മൂത്രം ഒഴിച്ചു.എന്റെ വസ്ത്രങ്ങളും ഷൂസും ബാഗും പൂർണ്ണമായും മൂത്രത്തിൽ മുങ്ങി. മറ്റ് യാഹ്റ്റ്രക്കാരും ഇത് കണ്ടുകൊണ്ട് ഇരുന്നു. എനിക്ക് വിമാനത്തിൽ പറഞ്ഞ് അറിയിക്കാൻ ആവാത്ത വിധം മാനഹാനിയും അപമാനവും ഉണ്ടായി. ജീവിതം പോലും അവസാനിപ്പിക്കാൻ ആലോചിച്ച അവസരമായിരുന്നു അത്.പിന്നീട് ക്യാബിൻ ക്രൂവിലെ ആൾക്കാർ വന്ന് എന്റെ വസ്ത്രവും ഷൂവും ബാഗും മണത്ത് നോക്കി അത് മൂത്രം എന്ന് സ്ഥിരീകരിച്ചു.തുടന്ന് വിമാന ജീവനക്കാർ എന്റെ എന്റെ ബാഗിലും ഷൂസിലും അണുനാശിനി തളിച്ചു എന്നും യുവതി കത്തിൽ പറയുന്നു.
വനിതാ യാത്രക്കാരി എയർലൈൻ ലാവറ്ററിയിൽ സ്വയം വൃത്തിയാക്കിയ ശേഷം, ജോലിക്കാർ അവൾക്ക് ഒരു സെറ്റ് പൈജാമയും ഡിസ്പോസിബിൾ സ്ലിപ്പറുകളും മാറ്റാൻ നൽകുകയായിരുന്നു.മൂത്രം വീൺ കുതിർന്ന് സീറ്റ് മാറ്റി നല്കാനും വിമാന ജീവനക്കാർ അലംഭാവം കാണിച്ചു. 20 മിനുട്ട് വിമാനത്തിൽ പീഢനത്തിനിരയായ യുവതിയേ നിർത്തിയ ശേഷം ക്യാബിൻ ക്രൂ ഉപയോഗിക്കുന്ന വളരെ ഇടുങ്ങിയ ഒരു സീറ്റാണ്‌ നല്കിയത്.അവിടെ അവൾ ഒരു മണിക്കൂർ ഇരുന്ന ശേഷം വീണ്ടും വിമാന ജീവനക്കാർ ഈ സ്ത്രീയോട് പഴയ മൂത്രത്തിൽ കുതിർന്ന സീറ്റിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. സ്ത്രീ തയ്യാറാകാതിരുന്നപ്പോൾ ആ സീറ്റ് ഉണങ്ങി എന്നും മുകളിൽ ഷീറ്റുകൾ ഇട്ടിട്ടുണ്ട് എന്നും വിമാന ജീവനക്കാർ പറഞ്ഞു.എന്നാൽ ആ പ്രദേശത്ത് അപ്പോഴും മൂത്രം ഒഴുകുന്നുണ്ടായിരുന്നു എന്നും ദുർഗന്ധം ഉണ്ടായിരുന്നു എന്നും പരാതിക്കാരിയായ സ്ത്രീ പറഞ്ഞു.

ഈ സമയത്തും ഫസ്റ്റ് ക്ലാസിൽ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടായിരുന്നു എന്നും എന്നിട്ടും വിമാന ജീവനക്കാർ നിർബന്ധിച്ച് മൂത്രത്തിൽ കുതിർന്ന സീറ്റിൽ ഇരുത്തുകയായിരുന്നു എന്നും സ്ത്രീ പറഞ്ഞു.തുടർന്ന് വിമാനം ദില്ലിയിൽ ലാന്റ് ചെയ്തപ്പോൾ പരാതിക്കാരിയെ മൂത്രം മണം ആയിരുന്നു എന്നും കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു. പരാതിക്കാരിക്ക് വീണ്ടും ദില്ലി വിമാനത്താവളത്തിൽ വസ്ത്രങ്ങൾ മാറാൻ നല്കിയില്ല

വിമാന ജീവനക്കാർ വിമാന പൈലറ്റിനെ വിവരം അറിയിക്കുകയും പൈലറ്റിന്റെ നിർദ്ദേശ പ്രകാരം പീഢനം നടത്തിയ പ്രതിയേ പോലീസ് അറസ്റ്റ് ചെയ്യുകയും ആയിരുന്നു വേണ്ടത്. അതും ഉണ്ടായില്ല.സംഭവം പോലീസിനും റെഗുലേറ്ററി അധികാരികൾക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

പരാതി മാധ്യമങ്ങളുമായും സ്ത്രീ യാത്രക്കാരി പങ്കുവയ്ച്ചു.ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് കത്തയച്ചതിന് ശേഷമാണ് എയർ ഇന്ത്യ അന്വേഷണം ആരംഭിച്ചതെന്ന് ഒരു വൃത്തങ്ങൾ പറഞ്ഞു.വളരെ സെൻസിറ്റീവും വിഷമകരവുമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വിമാനത്തിലെ ക്രൂ സഹായിച്ചില്ലെന്നും സ്ത്രീ പറയുന്നു. വിമാന യാത്രക്കിടെ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഞെട്ടിപ്പിക്കുന്നതാണ്‌. കാരണം 11 മുതൽ 13 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിൽ ഇത്തരം ക്രമസമാധാന വിഷയങ്ങൾ ഉണ്ടായാൽ യാത്രക്കാരേ നിയന്ത്രിക്കുന്നതിനും മറ്റും വ്യക്തമായ ഒരു സംവിധാനമോ പോലീസിങ്ങോ ഇല്ല. വിമാനത്തിലെ ഏതാനും ചില ക്രൂ മാത്രമാണുത്. അവരാകട്ടെ സ്ത്രീകളും ആയിരിക്കും. ആ അവസരത്തിലാണ്‌ വിമാനത്തിൽ ഇത്തരം സ്ത്രീ പീഢനങ്ങളും മോശമായ പെരുമാറ്റവും ഉണ്ടായാൽ ഉള്ള ഗൗരവമായ കാര്യങ്ങൾ.

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

7 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

22 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

31 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

50 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

51 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago