topnews

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. ഈ ദിവസങ്ങളിൽ അവശ്യർവ്വീസുകൾ മാത്രമേ അനുവദിക്കൂ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സുരക്ഷാ പരിശോധനകൾക്കായി കൂടുതൽ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം, അവശ്യ-ഭക്ഷണ സാധനങ്ങൾ എന്നിവ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം. അവശ്യസാധനങ്ങൾ വാങ്ങാൻ വീടുകളിൽ നിന്നും ഒരാൾക്ക് പുറത്ത് പോകാം. ആശുപത്രി ആവശ്യങ്ങൾക്കും അവശ്യ സർവ്വീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ച മറ്റു വിഭാഗത്തിൽ പെട്ടവർക്കും മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. കെഎസ്ആർടിസി അവശ്യവിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവ്വീസ് മാത്രമേ നടത്തൂ.

ഹോട്ടലുകളിൽ ടേക്ക് എവെ അനുവദിക്കില്ല, ഹോം ഡെലിവറി നടത്താം. ചായക്കടകൾ തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ അനുവദിക്കില്ല. അനാവശ്യ യാത്രകൾ പാടില്ല. പൊതുഗതാഗതം ഉണ്ടാകില്ല. പ്രഭാത, സായാഹ്ന സവാരികൾ അനുവദിക്കില്ല. ബിവറേജസ് ഔട്ട് ലെറ്റുകൾ, ബാറുകൾ എന്നിവ തുറക്കില്ല. സ്വകാര്യ ബസ് പ്രവർത്തിക്കില്ല.

സംസ്ഥാനത്ത് കൊറോണ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരും. ടിപിആർ കുറയാത്തതിനാൽ നിയന്ത്രണങ്ങൾ അടുത്ത ബുധനാഴ്ച വരെ തുടരും. കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

Karma News Editorial

Recent Posts

കാറിൽ കഴുത്തില്ലാത്ത നിലയിൽ മൃതദേഹം, 10 ലക്ഷം കാണാനില്ല, ആസൂത്രിത കൊലപാതകം തലസ്ഥാനത്ത്

തിരുവനന്തപുരം : കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി…

12 mins ago

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം, ചികിത്സയിലായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച…

29 mins ago

ആകാശത്തെ മാസ്മരികക്കാഴ്ചയായി രാമസേതു, ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ടികോപ്പർനിക്കസ് സെന്റിനൽ ഉപഗ്രഹം പകർത്തിയ രാമസേതുവിന്റെ ചിത്രം പുറത്തുവിട്ട് യൂറോപ്യൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ തെക്കുകിഴക്കൻ തീരത്തുള്ള രാമേശ്വരം ദ്വീപിനും…

46 mins ago

ഇവർ ഇനിയും ഭരണഘടന കുഴിച്ച് മൂടും, ഇന്ദിര രാജ്യം ജയിലാക്കി മാറ്റിയവൾ, ഇനിയും അനുവദിക്കരുത്

ഭരനഘടന ചവിട്ടി മെതിച്ച കോൺഗ്രസിന്റെ അടിയന്തിരാവസ്ഥക്ക് എതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ പാർലിമെറ്റിൽ കോൺഗ്രസ് എം പി മാർ…

1 hour ago

കാണാതായ വിദ്യാർത്ഥികളെ വയനാട് നിന്ന് കണ്ടെത്തി

പാലക്കാട് : കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ്…

1 hour ago

ക്വട്ടേഷൻ സംഘങ്ങളുമായി സിപിഎമ്മിന് അവിശുദ്ധ ബന്ധം : മനു തോമസ്

കണ്ണൂർ : സിപിഎം പാർട്ടി നേതൃത്വത്തിന് ക്വട്ടേഷൻ സംഘങ്ങളുമായി അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ മുൻ പ്രസിഡന്റ് മനു…

2 hours ago