Premium

എസ്.എഫ്.ഐ ബ്ലോക്ക് സിക്രട്ടറിയെ ലോക്കപ്പിലിട്ട് തല്ലി ചതച്ച് എസ്ഐ മാഹിൻ,

കോതമംഗലത്ത് വിദ്യാർഥികളേ പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. എസ്.എഫ്.ഐ ബ്ലോക്ക് സിക്രട്ടറിയായ റോഷൻ എന്ന വിദ്യാർഥിയേയാണ്‌ കുത്തിനു പിടിച്ച് എസ്.ഐ എറ്റേഷന്റെ ഉള്ളിലേക്ക് ഇട്ട് അടിക്കുന്നത്. താൻ എഫ്.എഫ്.ഐ നേതാവാണ്‌ എന്ന് വിളിച്ച് പറഞ്ഞിട്ടും എസ്.ഐ മാഹിൻ മർദ്ദനം തുടരുകയായിരുന്നു

കോതമഗലം പോലീസ് സ്റ്റേഷൻ എസ് ഐ മാഹിന്റെ പെരുമാറ്റത്തിൽ വ്യാപകമായ പ്രതിഷേധം ആണ്‌ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തല്ല് കിട്ടിയത് ഭരണകക്ഷിയുടെ നേതാവിനെ എന്നത് ഗൗരവം കൂട്ടുന്നു. ഭരണ കക്ഷി നേതാക്കൾക്ക് പോലും ഇത്തരത്തിൽ പോലീസിന്റെ മൂന്നാം മുറ അനുഭവിക്കേണ്ടി വരുമ്പോൾ സാധാരണക്കാർ എങ്ങിനെ പോലീസ് സ്റ്റേഷനിലേക്ക് പരാതിയും സങ്കടങ്ങളുമായി എത്തും

വീഡിയോയിൽ നിന്നും വ്യക്തമാകുന്ന വിവരം വിദ്യാർഥികൾ മദ്യപിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ടാണ്‌ എന്നാണ്‌. എന്നാൽ മദ്യപിച്ച വിദ്യാർഥി വാഹനം ഓടിച്ചില്ലെന്നും വാഹനം ഓടിച്ചത് മദ്യപിക്കാത്ത താനാണല്ലോ എന്നും പറഞ്ഞപ്പോൾ വാടാ പോടാ മറ്റവനേ വിളികളും തെറിയുടെ പൂരപ്പാട്ടും പോലീസുകാർ മുഴക്കുന്നു. സാറേ തെറി പറയരുത് എന്ന് പറഞ്ഞപ്പോഴാണ്‌ എസ് എഫ് ഐയുടെ നേതാവിനെ തൂക്കി വലിച്ച് നിരക്കി അകത്തേക്ക് കൊണ്ടുപോകുന്നത്. തുടർന്ന് പോലീസ് സ്റ്റേഷന്റെ ലോക്കപ്പിനു മുന്നിലിട്ട് ആക്രമം നടത്തുകയായിരുന്നു. വിദ്യാർഥികളുടെ പേരിൽ മറ്റ് കേസുകളോ വിഷയങ്ങളോ ഒന്നും ഉള്ളതായി കോതമംഗലം പോലീസ് പറയുന്നില്ല.

ജനമൈത്രി പോലീസ് സ്റ്റേഷനിലാണ്‌ ഇത്തരത്തിൽ വിദ്യാർഥികളേ തല്ലി ചതച്ചത്. കോതമംഗലം മാർ ബസലിയാസ് വിദ്യാർഥികളാണിവർ. എസ്.ഐയുടെ ഈ നടപടിയിൽ പോലീസ് സ്റ്റേഷനിലുള്ളിലെ പോലീസുകാർക്കും അഭിപ്രായ വിത്യാസം ഉണ്ട്. എന്തായാലും അടിച്ച് ചികിട് തകർത്തത് ഭരണകക്ഷിയുടെ നേതാവിന്റെ ആയതിനാൽ ഈ കാര്യത്തിൽ എങ്കിലും ഒരു തീരുമാനം ഉണ്ടാകും. എസ്.ഐക്ക് പ്രമോഷനോ അതോ അവാർഡോ എന്ന് മാത്രമേ കാത്തിരുന്ന് കാണേണ്ടതുള്ളു.

ചില പോലീസുകാർ പലപ്പൊഴും ഇങ്ങിനെയാണ്‌. കാക്കി എടുത്ത് അണിഞ്ഞ് തലയിൽ തൊപ്പിയും കയറിയാൽ മറ്റൊരു മനുഷ്യരാകും. അവർക്ക് പിന്നെ മുകളിൽ സൂര്യൻ എന്ന് പറഞ്ഞാൽ പൊലും സമ്മതിക്കില്ല..സൂര്യൻ ഒക്കെ തന്റെ താഴെയാണ്‌ എന്ന് പറഞ്ഞിരിക്കും. കാക്കി ഇട്ട് കഴിയുമ്പൊൾ നിയമവും സർവീസ് റൂൾ സും ഒക്കെ മറക്കുന്നവരെ സർവീസിൽ ഒരു നിമിഷം ഇരുത്തരുത്. ഇത്തരത്തിൽ ഒരു ജോലി നേരേ ചൊവ്വേ ചെയ്യാൻ കൊതിച്ച് ലക്ഷ കണക്കിനു യുവാക്കൾ ആണ്‌ പണിയില്ലാതെ കാത്തിരിക്കുന്നത്. ആ സമയത്താണ്‌ കിട്ടിയ തൊപ്പിയും കാക്കിയും വയ്ച്ച് നിയമം കൈയ്യിലെടുക്കുന്നത്

Karma News Network

Recent Posts

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

1 min ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

16 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

41 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

41 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago