ബംഗളൂരു : കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടരുന്നു. ആദ്യത്തെ മണിക്കൂറില്‍ കോണ്‍ഗ്രസ് മുന്നേറ്റാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഒടുവിലത്തെ വിവരം കോണ്‍ഗ്രസിന് 114 സീറ്റുകളില്‍ ലീഡുണ്ട്. 80 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ജെഡിഎസ് 24 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത് .224 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 113 ആണ് ഭൂരിപക്ഷ നമ്പര്‍.
കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി. ബിജെപി പുറകോട്ട് പോകുന്ന കാഴ്ച തന്നെയാണ് കാണുന്നത്. ഫലസൂചനകൾ വന്നുതുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോഴാണ് കോൺഗ്രസ്സ് ലീഡ് ചെയ്യുന്നത്. കർണാടക രാഷ്ട്രീയത്തിന്റെ ചിത്രം വരും മണിക്കൂറുകളിൽ കൂടുതൽ വ്യക്തമാകും. ബംഗളൂരിൽ ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. ഓൾഡ് മൈസൂരിൽ ജെഡിഎസും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം തുടരുകയാണ്
36 കൗണ്ടിങ് സ്റ്റേഷനുകളാണ് ഉള്ളത്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. മൂന്ന് തട്ടുകളിലായാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സിവില്‍ പൊലീസിന്റെ രണ്ട് തട്ടുകള്‍ക്ക് പുറമെ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ഒരു നിരയും എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സജ്ജമാണ്
അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അഭിനയരംഗത്തേക്ക് . നാടകരംഗത്തേക്കാണ് രേണുവിന്റെ കടന്നുവരവ്. കൊച്ചിൻ…
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…